തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയത്തിൽ ഇത്തവണയും ജേതാക്കൾ പ്രമുഖ മൂകാഭിനയ ട്രൂപ്പ് ആയ ഡി സ്ക്വാഡിന്റെ ശിക്ഷണം ലഭിച്ചവരാണ്.
സെന്റ് ജോസഫ് തലശ്ശേരിയിലെ വിദ്യാർത്ഥികളാണ് സംസ്ഥാനതല എച്ച് എസ് എസ് വിഭാഗം മൂകാഭിനയത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്.
2013ൽ പ്രവർത്തനം ആരംഭിച്ച ഡി സ്ക്വാഡിൽ നിന്നും എല്ലാ വർഷവും സംസ്ഥാനതലത്തിൽ മൂകാഭിനയത്തിന് പലപല ജില്ലകളിൽ നിന്നായി ടീമുകൾ പങ്കെടുത്ത് പ്രൈസുകൾ സ്വന്തമാക്കാറുണ്ട്.
ദേശീയ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ച മൂകാഭിനയമായ എൻകൗണ്ടറാണ് ഇത്തവണ സംസ്ഥാനതലത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചത്.
ഒരു മൃഗഡോക്ടറെ ഒരുപറ്റം ആളുകൾ മൃഗീയമായി കൊല്ലുന്നു. ഇത് അന്വേഷിച്ച് ഒരു പോലീസുകാരൻ വരികയും പ്രതികളെ എൻകൌണ്ടർ ചെയ്യുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ഡി സ്ക്വാഡിന്റെ കീഴിൽ ഒരുക്കിയ മൂകാഭിനയത്തിന്റെ പിന്നണി പ്രവർത്തകർ ദർശിദ് സുധീഷ്, ദിൽഷാദ്, വൈഷ്ണവ്, സൗരവ് എന്നിവരാണ്. രചനയും സംവിധാനവും നിർവഹിച്ചത് രചന സുരേഷ് കൊച്ചിയാണ്.
#Kannur #squad #Mukabhinayam #again #time