#HMPvirus | ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍

#HMPvirus  | ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍
Jan 6, 2025 03:58 PM | By Susmitha Surendran

അഹമ്മദാബാദ്: (truevisionnews.com) ഗുജറാത്തിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്.

കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു.

ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

#HMP #virus #confirmed #Gujarat #too.

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories