Jan 6, 2025 01:24 PM

മലപ്പുറം: (truevisionnews.com)  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻ്റിലായ പിവി അൻവർ എംഎൽഎയെ ജയിലിൽ സന്ദർശിച്ച് ബന്ധുവും പിഎയും.

ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്.

പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കൾ അൻവറിനെ അറിയിച്ചു. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.

ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അൻവർ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അൻവർ പറഞ്ഞതായും ഇരുവരും അറിയിച്ചു.

#Relative #PA #visited#MLA #PVAnwar #jail

Next TV

Top Stories