#hmpv | കര്‍ണാടകയില്‍ രണ്ട് എച്ച്.എം.പി.വി കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, രണ്ടും കുഞ്ഞുങ്ങളില്‍

#hmpv | കര്‍ണാടകയില്‍ രണ്ട് എച്ച്.എം.പി.വി കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, രണ്ടും കുഞ്ഞുങ്ങളില്‍
Jan 6, 2025 12:20 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്.

മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്' ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയതെന്നായിരുന്നുവിവരം. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.




#Two #HMPV #cases #Confirmed #Union #Ministry #Health #both #babies

Next TV

Related Stories
#hmpv | എച്ച്.എം.പി.വി.: മഹാരാഷ്ട്രയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം

Jan 7, 2025 08:50 AM

#hmpv | എച്ച്.എം.പി.വി.: മഹാരാഷ്ട്രയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം

ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാനത്ത് എച്ച്.എം.പി.വി. കേസുകളൊന്നും റിപ്പോർട്ട്...

Read More >>
#HMPvirus  | ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍

Jan 6, 2025 03:58 PM

#HMPvirus | ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍

കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം...

Read More >>
#virus | ചൈനയിൽ വൈറസ് വ്യാപനം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം; ആശങ്ക വേണ്ട

Jan 4, 2025 06:57 AM

#virus | ചൈനയിൽ വൈറസ് വ്യാപനം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം; ആശങ്ക വേണ്ട

രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ...

Read More >>
#sex | ദമ്പതിമാർക്ക് ലൈംഗികത പൂർണമായും ആസ്വദിക്കാൻ പറ്റാത്തതിനുള്ള  കാരണങ്ങൾ?

Dec 31, 2024 07:16 AM

#sex | ദമ്പതിമാർക്ക് ലൈംഗികത പൂർണമായും ആസ്വദിക്കാൻ പറ്റാത്തതിനുള്ള കാരണങ്ങൾ?

ലൈംഗികത പൂർണമായും ആസ്വദിക്കണമെങ്കിൽ ശാരീരികവും മാനസികവും വൈകാരികവുമായ സൗഖ്യം...

Read More >>
Top Stories