#WomensUnder23Twenty 20 Trophy | വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫി; മധ്യപ്രദേശിനെതിരെ കേരള വനിതകൾക്ക് അഞ്ച് വിക്കറ്റ് വിജയം

#WomensUnder23Twenty 20 Trophy | വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫി; മധ്യപ്രദേശിനെതിരെ കേരള വനിതകൾക്ക് അഞ്ച് വിക്കറ്റ് വിജയം
Jan 5, 2025 07:33 PM | By akhilap

ഗുവഹാത്തി: (truevisionnews.com) വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കേരളം.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ മധ്യപ്രദേശിൻ്റെ സ്കോറിങ് ദുഷ്കരമാക്കി.

20 റൺസെടുത്ത ഓപ്പണർ കനിഷ്ക ഥാക്കൂറാണ് മധ്യപ്രദേശിൻ്റെ ടോപ് സ്കോറർ.

കേരളത്തിന് വേണ്ടി ഭദ്ര പരമേശ്വരൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നിത്യ ലൂർദ്ദ്, അലീന എം പി എന്നിവരും മികച്ച രീതിയിൽ പന്തെറിഞ്ഞു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അനന്യ പ്രദീപും ക്യാപ്റ്റൻ നജ്‌ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് വിജയമൊരുക്കി.

അനന്യ പ്രദീപ് 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നജ്‌ല 21 റൺസെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി

#Womens #Under23 #Twenty #20 #Trophy #Kerala #Women #win #five #wickets #MadhyaPradesh

Next TV

Related Stories
#sports | വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം

Jan 4, 2025 12:04 PM

#sports | വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം

ആനന്ദ് കൃഷ്ണൻ 22 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണപ്രസാദിൻ്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ...

Read More >>
#Under23WomensT20Trophy | അണ്ടര്‍ 23 വനിത ടി 20 ട്രോഫി; കേരളത്തെ നജ്‌ല സി.എം.സി നയിക്കും

Jan 3, 2025 02:22 PM

#Under23WomensT20Trophy | അണ്ടര്‍ 23 വനിത ടി 20 ട്രോഫി; കേരളത്തെ നജ്‌ല സി.എം.സി നയിക്കും

കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് നജ്‌ല...

Read More >>
#SydneyTest | സിഡ്‌നി ടെസ്റ്റ്; നായകൻ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്നും പിന്മാറി, പകരം ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കും

Jan 2, 2025 04:31 PM

#SydneyTest | സിഡ്‌നി ടെസ്റ്റ്; നായകൻ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്നും പിന്മാറി, പകരം ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കും

ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ...

Read More >>
#Jasprithbhumrah |  ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം തിരുത്തി കുറിച്ച് ബുംറ;ഉയർന്ന റേറ്റിങ് പോയിന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം

Jan 1, 2025 08:11 PM

#Jasprithbhumrah | ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം തിരുത്തി കുറിച്ച് ബുംറ;ഉയർന്ന റേറ്റിങ് പോയിന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം

ബുധനാഴ്ച പുറത്തുവിട്ട പട്ടിക പ്രകാരം, കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്‍റായ 907ലാണ്...

Read More >>
#Vijayhasaretrophy |  വീണ്ടും നിരാശ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

Jan 1, 2025 10:20 AM

#Vijayhasaretrophy | വീണ്ടും നിരാശ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ...

Read More >>
Top Stories