തിരുവനന്തപുരം : ( www.truevisionnews.com) ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ നാലാം തവണയും വിജയം ആവർത്തിച്ച് സെൻ്റ് മേരീസ് ഹയർ സെക്കൻ്റെറി സ്കൂൾ കോഴഞ്ചേരിയിലെ വിദ്യാർത്ഥികൾ.
കഴിഞ്ഞ മൂന്ന് കലോത്സവങ്ങളിലും ഒപ്പനയിൽ എ ഗ്രേഡ് നേടാൻ സാധിച്ചിരുന്നു. ഇത്തവണയും മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കാൻ ഇവർക്ക് സാധിച്ചു.
മണവാട്ടി അടക്കം 10 പേരാണ് സംഘത്തിൽ ഉള്ളത്. അന്ന, അന്ന റോസ്, ആഷ്ന, റിഷിക, മഹിമ, മീനാക്ഷി, അൻസ, അബിയ, അനഘ, ആരതി എന്നിവരടങ്ങുന്ന സംഘമാണ് A ഗ്രേഡ് സ്വന്തമാക്കിയത്. ആകെ പതിനാറ് ടീമുകളാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ചിരുന്നത്.
Article by Sivani R
ICJ Calicut Press Club 8078507808
#Students #SenMary #HSS #Kozhancherry #secured #Agrade #Oppana #fourth #year #row