---
title: "#keralaschoolkalolsavam2025 | ഖുറാൻ പാരായണത്തിൽ എസ് എ മുഹമ്മദും അയാൻ ഹാരിസും ഒന്നാമത് "
english_title: "#SAMuhammad #and #AyanHaris #are #first #Quran #recitation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261114/samuhammad-and-ayanharis-are-first-quran-recitation"
published_at: "2025-01-04T18:35:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677932634dd30_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഖുറാൻ പാരായണത്തിൽ എസ് എ മുഹമ്മദും അയാൻ ഹാരിസും ഒന്നാമത് 

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഖുറാൻ പാരായണത്തിൽ കടയ്ക്കാവൂർ എസ് എസ് പി ബി ഹയർ സെക്കൻഡറി സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥി ഹാഫിൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഖുറാൻ പാരായണത്തിൽ കടയ്ക്കാവൂർ എസ് എസ് പി ബി ഹയർ സെക്കൻഡറി സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥി ഹാഫിൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി.

സൂറത്തുൽ അൻ ആം ലെ 15 ഓളം ആയത്തുകൾ പാരായണം ചെയ്താണ് ഹാഫിൽ മുഹമ്മദ് എസ് എ ഒന്നാമതെത്തിയത്.

പൂവച്ചൽ സ്വദേശിയും പ്രവാസിയുമായ അംജത്തിൻ്റെയും സോഫിയുടേയും മകനാണ് . 6666 ആയത്തുകൾ മനപാഠമാക്കിയാണ് എസ് എ മുഹമ്മദ് ഹാഫിൽ പട്ടം നേടിയത്.

ആറ്റിങ്ങൽ ദാറുൽ അർഖമിലാണ് ഫാദിൽ മുഹമ്മദ് ഖുറാൻ പരിശീലനം പൂർത്തിയാക്കിയത്. ഏറണാകുളം എച്ച് ഐ ഹയർ സെക്കൻഡറിയിലെ 10 ാം ക്ലാസ് ഹാഫിൽ അയാൻ ഹാരിസും ഇതേ ഇനത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261114/samuhammad-and-ayanharis-are-first-quran-recitation)