#keralaschoolkalolsavam2025 | ടെൻഷനില്ലാതെ മത്സരിക്കട്ടെ; ഒപ്പമുണ്ട് സ്പോട്ട് കൗൺസിലിംഗ് ഹെല്പ് ഡെസ്ക്

#keralaschoolkalolsavam2025 | ടെൻഷനില്ലാതെ മത്സരിക്കട്ടെ; ഒപ്പമുണ്ട് സ്പോട്ട് കൗൺസിലിംഗ് ഹെല്പ് ഡെസ്ക്
Jan 4, 2025 06:22 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com) കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ എം ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം ) വനിതാ ശിശു വികസന വകുപ്പിൻ്റെ സ്പോട്ട് കൗൺസിലിംഗ് ഹെല്പ് ഡെസ്ക്. കൗൺസിലിംഗ് ആവശ്യമെന്ന് തോന്നുന്ന ആർക്കും നേരിട്ട് ഹെൽപ് ഡെസ്കിനെ സമീപിക്കാവുന്നതാണ്.

ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ എസ്. ജെ. സുജയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ 35 സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനമാണ് ഹെൽപ്പ് ഡെസ്കിൽ ലഭ്യമാക്കിയിരിക്കുന്നത്.

മേളയുടെ എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി അഞ്ചു കൗൺസിലർമാർ സേവന സന്നദ്ധരായി 22ാം നമ്പർ സ്റ്റാളിൽ ഉണ്ടാകും.

മത്സരത്തിന് എത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കാനും ശിശു സംരക്ഷണ വകുപ്പിൻ്റെ മറ്റു പദ്ധതികളെയും സേവനങ്ങളെയുംപറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനും ഈ ഹെൽപ്പ് ഡെസ്ക് സഹായകരമാകും.

മിഷൻ വാത്സല്യയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും വഴി നടപ്പാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും സ്റ്റാളിൽ ലഭ്യമാണ്.

#Let's #compete #without #tension #There #is #also #a #spot #counseling #help #desk

Next TV

Related Stories
#Keralaschoolkalolsavam2025 | ദേവഗംഗ ചുവടുവെച്ചപ്പോൾ പ്രമോദിന്റെ  സങ്കടങ്ങൾ സന്തോഷമായി

Jan 6, 2025 07:38 PM

#Keralaschoolkalolsavam2025 | ദേവഗംഗ ചുവടുവെച്ചപ്പോൾ പ്രമോദിന്റെ സങ്കടങ്ങൾ സന്തോഷമായി

കണ്ണൂർ പെരളശ്ശേരി എ കെ ജി സ്മാരക ഗവ. എച്ച്എച്ച്എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഈ...

Read More >>
#keralaschoolkalolsavam2025 | മലബാറിന്റെ വട്ടപ്പാട്ടിന് അനന്തപുരിയിലും കാണികൾ ഏറെ

Jan 6, 2025 07:38 PM

#keralaschoolkalolsavam2025 | മലബാറിന്റെ വട്ടപ്പാട്ടിന് അനന്തപുരിയിലും കാണികൾ ഏറെ

തെക്കൻ കേരളത്തിന് അന്യമായ കലയാണെങ്കിലും കലോത്സവ വേദിയിലെ ഇരിപ്പിടങ്ങൾ നിറയെ...

Read More >>
#keralaschoolkalolsavam2025 | മൂകാഭിനയത്തിൽ  ഇത്തവണയും  കണ്ണൂർ സ്ക്വാഡ്

Jan 6, 2025 07:37 PM

#keralaschoolkalolsavam2025 | മൂകാഭിനയത്തിൽ ഇത്തവണയും കണ്ണൂർ സ്ക്വാഡ്

സെന്റ് ജോസഫ് തലശ്ശേരിയിലെ വിദ്യാർത്ഥികളാണ് സംസ്ഥാനതല എച്ച് എസ് എസ് വിഭാഗം മൂകാഭിനയത്തിൽ എ ഗ്രേഡ്...

Read More >>
#Keralaschoolkalolsavam2025 | കണ്ണൂരിന് അഭിമാനമായി ദേവ ഗംഗ പ്രമോദ്; കുച്ചുപ്പുടിയിൽ രണ്ടാം തവണയും എ ഗ്രേഡ്

Jan 6, 2025 07:26 PM

#Keralaschoolkalolsavam2025 | കണ്ണൂരിന് അഭിമാനമായി ദേവ ഗംഗ പ്രമോദ്; കുച്ചുപ്പുടിയിൽ രണ്ടാം തവണയും എ ഗ്രേഡ്

സംസ്ഥാന കലോത്സവത്തിൽ കുച്ചുപ്പുടിയിൽ തുടർച്ചയായ രണ്ടാം തവണയാണ് എ ഗ്രേഡ്...

Read More >>
#Keralaschoolkalolsavam2025 | 'പാറമടയിലെ തൊഴിലാളികൾ’; കരവിരുതിൽ ആർദ്രയുടെ വിസ്മയം

Jan 6, 2025 07:17 PM

#Keralaschoolkalolsavam2025 | 'പാറമടയിലെ തൊഴിലാളികൾ’; കരവിരുതിൽ ആർദ്രയുടെ വിസ്മയം

ഹൈസ്കൂൾ വിഭാഗത്തിലെ വിജയത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സംസ്ഥാന തലത്തിൽ വിജയം...

Read More >>
#Keralaschoolkalolsavam2025 | കാലാതീതമായ അറിവിന്റെ കലവറയാണ് സംസ്‌കൃതമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jan 6, 2025 07:04 PM

#Keralaschoolkalolsavam2025 | കാലാതീതമായ അറിവിന്റെ കലവറയാണ് സംസ്‌കൃതമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കാനുള്ള അവസരമായാണ് സംസ്‌കൃത സെമിനാറിനെ കാണുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി...

Read More >>
Top Stories