തിരുവനന്തപുരം: ( www.truevisionnews.com) അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിന ഫലസൂചനകൾ പുറത്ത്.
33 മൂന്ന് പോയന്റുമായി കണ്ണൂരും തൃശ്ശൂരും എറണാകുളവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നാലും അഞ്ചും സ്ഥാനങ്ങളിൽ പാലക്കാടും ആലപ്പുഴയും പോരാട്ടം തുടരുന്നു.
സ്കൂൾ തലത്തിൽ ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കന്റ്റി സ്കൂളും വടകര മേമുണ്ട ഹയർ സെക്കന്റ്റി സ്കൂളുമാണ് പത്ത് പോയന്റുമായി ഒപ്പത്തിനൊപ്പമുള്ളത്.
കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളുകളാണിവ.
249 ഇനങ്ങളിലായി 24വേദികളിലായി 1500 മത്സരാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തണവ വിജയികളായ കണ്ണൂർജില്ല ഇക്കൊല്ലവും മുന്നിലെത്തിയത് ഏറെ വാശിയോടെയാണ് ഇതരജില്ല ടീമുകൾ കാണുന്നത്.
117 പവൻ സ്വാർണകപ്പിന് വേണ്ടിഉള്ള പോരാട്ടം ഇത്തവണ കണക്കുമെന്നാണ് ആദ്യഫല സൂചനകൾ കാണിക്കുന്നത്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#On #the #first #day #Along #with #Kannur #Thrissur #and #Ernakulam