#crime | സഹപാഠിയുമായി തർക്കം; 14-കാരനെ കുത്തിക്കൊന്നു, കൊടും ക്രൂരത സ്കൂളിന് പുറത്തുവെച്ച്

#crime | സഹപാഠിയുമായി തർക്കം;  14-കാരനെ കുത്തിക്കൊന്നു, കൊടും  ക്രൂരത സ്കൂളിന് പുറത്തുവെച്ച്
Jan 4, 2025 12:26 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ഡൽഹിയിലെ ശക്കർപുരിൽ സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് 14-കാരനെ കുത്തിക്കൊന്നു.

രാജ്കിയ സർവോദയ ബാലവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന ഇഷു ഗുപ്ത(14) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ് പറയുന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം കൃഷ്ണയും മറ്റ് മൂന്ന് നാല് പേരും ചേർന്ന് ഇഷുവിനെ ആക്രമിക്കുകയായിരുന്നു.

പ്രതികളിൽ ഒരാൾ കുട്ടിയുടെ തുടയിൽ കുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 19-ഉം 31-ഉം വയസ്സുള്ളവരാണ് മറ്റ് രണ്ട് പേർ. ഇവർക്ക് അക്രമത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

#14year #old #boy #stabbed #death #Delhi's #Shakarpur #after #argument #with #his #classmate.

Next TV

Related Stories
#MURDER |  ഗർഭിണിയെ ബലാത്സം​ഗം ചെയ്തു; കേസിലെ ഏക ദൃക്‌സാക്ഷിയെ വെടിവെച്ചുകൊന്നു

Jan 6, 2025 06:28 AM

#MURDER | ഗർഭിണിയെ ബലാത്സം​ഗം ചെയ്തു; കേസിലെ ഏക ദൃക്‌സാക്ഷിയെ വെടിവെച്ചുകൊന്നു

ക്വട്ടേഷൻ നൽകിയവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും വെടിയുതിർത്തയാളെ കണ്ടെത്താനായിട്ടില്ലെന്നുമാണ്...

Read More >>
#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

Jan 3, 2025 04:50 PM

#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ദസറയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റും...

Read More >>
#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

Jan 3, 2025 02:54 PM

#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ്...

Read More >>
#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 01:46 PM

#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു....

Read More >>
#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

Jan 3, 2025 12:24 PM

#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍...

Read More >>
Top Stories