( www.truevisionnews.com ) ഒഡിഷയിൽ യുവാവ് ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തി. യുവതിക്ക് സഹപ്രവർത്തകനുമായി പ്രണയ ബന്ധമുണ്ടന്ന സംശയത്തിലായിരുന്നു യുവാവിൻ്റെ കൊടും ക്രൂരത.
കിയോഞ്ജറിലെ ഹന്ദിഭംഗ സ്വദേശിയായ ചിനി മുണ്ട (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ 50കാരൻ ദസറ മുണ്ടയെ പൊലീസ് പിടികൂടി.
ചിനിക്ക് സഹപ്രവർത്തകനോട് പ്രണയമുണ്ടെന്ന സംശയത്തിലായിരുന്നു ദസറ. ഇതേച്ചൊല്ലി ഇരുവരും പലപ്പോഴും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ ബുധനാഴ്ച്ച ഇത്തരത്തിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചിനിയുടെ നെഞ്ചിലാണ് അമ്പ് തുളച്ച് കയറിയത്. കുടുംബാംഗങ്ങളടക്കം അമ്പ് പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും രക്തംവാർന്നതിനെ തുടർന്ന് അതിന് കഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുവതി മരണത്തിന് കീഴടിങ്ങയത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ദസറയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇയാളെ ഉടൻ കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം ചിനിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും.
#Suspected #wife #affair #another #man #killed #archer #youngman #under #arrest