#keralaschoolkalolsavam2025 | അരങ്ങിലെ താരം അണിയറയിലുണ്ട്; പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തായി സുൽത്താന നജീബ്

#keralaschoolkalolsavam2025 | അരങ്ങിലെ താരം അണിയറയിലുണ്ട്; പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തായി സുൽത്താന നജീബ്
Jan 6, 2025 02:03 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) പ്രവാസിയായ നജീബിന്റെ സ്വപ്നമായിരുന്നു മകൾ ക്ലാസിക്കൽ കലയിൽ നിറഞ്ഞാടണമെന്നത് .

അക്കാലത്ത് അവധി കണ്ടെത്തി അദ്ദേഹം മരുഭൂമിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതും കേരളത്തിലെ കലോത്സവ നാളുകളിലായിരുന്നു. മകളുടെ കലാപ്രകടനം കാണാനും മനസ്സ് നിറച്ച് മടങ്ങാനും . ഈ ഭൂമിയിൽ നിന്ന് പോയി മറഞ്ഞ ആ പ്രവാസി

കണ്ട സ്വപ്നത്തിന് ഇന്നും പിന്തുടർച്ചയുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്തെ ചിലങ്ക സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഇന്ന് കലാപ്രതിഭകളുടെ ഈറ്റില്ലമാണ്.

ഇവിടെ സുൽത്താന നജീബ് ഉണ്ട്, അതെ ആ പഴയ കലോത്സവ താരം. പ്രവാസിയുടെ മകൾ. 2008 മുതൽ സ്കൂൾ കലോത്സവ വേദിയിൽ കഴക്കൂട്ടം വെട്ട് റോഡ് സുൽത്താന നജീബ് ഭരതനാട്യവും കുച്ചിപ്പുടി കേരള നടനവും ആയി വേദിയിൽ നിറഞ്ഞു തുടങ്ങി.

ഹൈസ്കൂൾ ഹയർ സെക്കൻഡറി കലോത്സവത്തിലെ മിന്നുന്ന പ്രകടനത്തിനുശേഷം യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും സുൽത്താന താരമായി. ഉപ്പ നജീബ് കണ്ട സ്വപ്നമാണ് ക്ലാസിക്കൽ നൃത്ത വേദിയിൽ തനിക്ക് സഹായകമായതെന്ന് സുൽത്താന പറയുന്നു.

ഇപ്പോൾ ആറു വർഷമായി സുൽത്താനയുടെ ശിഷ്യഗണങ്ങൾ കലോത്സവ വേദികളിലുണ്ട്. സംസ്ഥാന കലോത്സവത്തിൽ ഇത്തവണ കേരള നടനം അവതരിപ്പിച്ച അശ്വിനി അജയ് എ ഗ്രേഡ് നേടി.

കഴിഞ്ഞവർഷം കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് നേടിക്കൊടുക്കാനായി സുൽത്താനയ്ക്ക്. മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ചെയ്തിരുന്ന സുൽത്താന ഇപ്പോൾ ശ്രീകാര്യത്തിൽ ചിലങ്ക സ്കൂൾ ഓഫ് ആർട് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് ഇവിടെ 300 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഇപ്പോൾ കലാരംഗത്ത് മുഴുവൻ സമയ പ്രവർത്തനം. ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് സുൽത്താന. ബാംഗ്ലൂർ റേവ യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചുപിടിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ നിന്ന് കേരള നടനം പൂർത്തിയാക്കി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യം മാസ്റ്റർ ബിരുദം നേടി.

ഇപ്പോൾ ജില്ലാതല സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ വിധികർത്താവായും പ്രവർത്തിക്കുന്നു. സരസ്വതി എന്റർപ്രൈസിൽ ജനറൽ മാനേജരായ ഷാജഹാൻ നാസറാണ് ഭർത്താവ്. രണ്ടുമാസം പ്രായമായ എബിലിൻ മറിയം മകളാണ്. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴായിരുന്നു ഹൃദയസ്തംഭനം മൂലം ഉപ്പ നജീബ് മരിച്ചത്. സജിനിയാണ് ഉമ്മ.

കലാകേരളത്തിന് പ്രവാസിയായ നജീബിന്റെ സംഭാവന സുൽത്താന, ആ കടമ തലമുറകൾ കൈമാറി നിർവഹിച്ചുവരുന്നു.

#star #arena #array #SultanaNajib #fulfilled #dreams #expatriates

Next TV

Related Stories
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 11, 2025 10:08 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം...

Read More >>
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

Jan 9, 2025 03:34 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ...

Read More >>
#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

Jan 8, 2025 09:10 PM

#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

രാജഭരണത്തിൻ്റെ ഓർമ്മകൾ പേറുന്ന കനകകുന്നിൻ്റെ വേദികളിൽ ആണ് ഗോത്ര കലകൾ മുഴുവനും അരങ്ങേറിയത് എന്നത് മറ്റൊരു ചരിത്ര നിയോഗം...

Read More >>
#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

Jan 8, 2025 08:27 PM

#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

Jan 8, 2025 08:13 PM

#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം. ഒരു പരാതി പോലുമില്ലാതെയാണ് മേള...

Read More >>
Top Stories