#murder | ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി, കൊലയ്ക്കുശേഷം നാടുവിട്ടു; നാലരമാസത്തിന് ശേഷം അറസ്റ്റ്

#murder | ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി, കൊലയ്ക്കുശേഷം നാടുവിട്ടു; നാലരമാസത്തിന് ശേഷം അറസ്റ്റ്
Jan 3, 2025 10:38 AM | By Athira V

കൊല്ലം: ( www.truevisionnews.com ) പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെ (26) പോലീസ് പിടികൂടി നാട്ടിലെത്തിച്ചു. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ, കൊലപാതകം നടത്തി നാലര മാസങ്ങള്‍ക്കുശേഷമാണ് പിടികൂടിയത്.

2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്സ് ഏജന്‍സി നടത്തുന്ന അമ്മ പുഷ്പലതയെ (55) വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി ആക്രമിച്ചു.

ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി. മരണം ഉറപ്പാക്കാനായി തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി. വൈകീട്ട് ആറുവരെ ടി.വി. കണ്ടിരുന്നശേഷമാണ് ഇയാള്‍ നാടുവിട്ടതെന്നു പോലീസ് പറയുന്നു.

അമ്മയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൊട്ടിയത്ത് വിറ്റു. തിരുവനന്തപുരം വഴി ഡല്‍ഹിയിലെത്തി ഇവിടെ തന്റെ മൊബൈല്‍ ഫോണും വിറ്റു. ഇവിടെനിന്ന് അമ്മയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 2,000 രൂപ പിന്‍വലിച്ചശേഷം ശ്രീനഗറിലേക്ക് പോയി. പിന്നീട് ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിച്ചില്ല.

ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടുകയായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ എവിടെയും നിന്നില്ല. അടുത്തമാസം ശ്രീനഗറില്‍നിന്ന് നേപ്പാളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.

കൃത്യംനടന്ന് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലിസീന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് അഞ്ചുസംഘങ്ങള്‍ രാജ്യംമുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തിയത്.

മുന്‍പും അമ്മയെ ആക്രമിച്ചശേഷം പ്രതി നാടുവിട്ടുപോയിരുന്നു. അന്ന് താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഇവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല.

വിവിധ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോലിസ് പ്രതിയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലും ഗോവയിലും കുളു-മണാലി ഭാഗങ്ങളിലും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും വിവരങ്ങള്‍ കൈമാറി. പാസ്‌പോര്‍ട്ട് തടഞ്ഞു.

എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ഇതിനിടെ, ശ്രീനഗറില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചു. കുണ്ടറ എസ്.എച്ച്.ഒ. അനില്‍കുമാറും രണ്ട് സി.പി.ഒ.മാരും ഇവിടെയെത്തി.

രണ്ട് ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതി താമസിക്കുന്ന വീട് കണ്ടെത്തി. കശ്മീര്‍ പോലീസ് എസ്.എസ്.ബി. ഇത്യാസ്, കശ്മീരിലെ മലയാളികളായ ആരിഫ്, ഉവൈസ്, ആദര്‍ശ്, കശ്മീര്‍ സ്വദേശി നൊമാന്‍ മാലിക് എന്നിവരും പോലിസിന് സഹായികളായി കൂടെയുണ്ടായിരുന്നു.

റാംമുന്‍ഷി ബാഗ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ദാല്‍ ലേക്ക് നന്‍പര്‍ ഒന്‍പതിന് സമീപത്തുള്ള വീട്ടില്‍ ജോലിക്കാരനായി കൂടിയിരിക്കുകയായിരുന്നു പ്രതി. വീട്ടിനുള്ളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസ് സംഘം മുറിക്കുള്ളിലെത്തി പിടികൂടുകയായിരുന്നു.

#accused #arrested #padappakkara #double #murder #case

Next TV

Related Stories
#crime | സഹപാഠിയുമായി തർക്കം;  14-കാരനെ കുത്തിക്കൊന്നു, കൊടും  ക്രൂരത സ്കൂളിന് പുറത്തുവെച്ച്

Jan 4, 2025 12:26 PM

#crime | സഹപാഠിയുമായി തർക്കം; 14-കാരനെ കുത്തിക്കൊന്നു, കൊടും ക്രൂരത സ്കൂളിന് പുറത്തുവെച്ച്

സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ്...

Read More >>
#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

Jan 3, 2025 04:50 PM

#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ദസറയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റും...

Read More >>
#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

Jan 3, 2025 02:54 PM

#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ്...

Read More >>
#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 01:46 PM

#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു....

Read More >>
#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

Jan 3, 2025 12:24 PM

#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍...

Read More >>
#Crime | കോഴ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാതാപിതാക്കളെ കൊല​​പ്പെടുത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

Jan 2, 2025 10:40 AM

#Crime | കോഴ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാതാപിതാക്കളെ കൊല​​പ്പെടുത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

അവിടെ രണ്ടുപേരും കുറച്ച് ദിവസം താമസിച്ചു. മാതാപിതാക്കൾ മൊബൈൽ ഫോണുകൾ അനുവദിക്കാത്ത ഒരു ധ്യാന സെഷനിൽ പ​ങ്കെടുക്കാൻ ബംഗളൂരുവിൽ പോയെന്ന് അവളെ...

Read More >>
Top Stories