#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്
Jan 6, 2025 02:48 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസർഗോഡുകാരി സിനാഷ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലും നേട്ടം കൊയ്യുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാസർഗോഡ് കാഞ്ഞങ്ങോട് ബല്ല ഈസ്റ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ മത്സരിക്കുന്നത്.

ഇന്നലെ നടന്ന മലയാളം കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്. .

കലോത്സവ വേദിയിൽ ആദ്യമായിട്ടാണെങ്കില്ലും ചെറുപ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ രചിക്കുകയും, പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ.

ഇംഗ്ലീഷിൽ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദി റിവർ, എ ഗേൾ ആൻഡ് ദി ടൈഗേഴ്സ് എന്നിവയാണ് സിനാഷയുടെ കൃതികൾ. പൂവണിയുന്ന ഇലച്ചാർത്തുകൾ,കടലിൻ്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ, കാടും കനവും, പച്ച നിറമുള്ളവൾ എന്നിവയാണ് മലയാളത്തിൽ എഴുതിയ പ്രധാന കൃതികൾ.

2020ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ സിനാഷ കോമൺ വെൽത്ത് സൊസൈറ്റി പുരസ്കാരം 2021,എൻ എൻ കക്കാട് പുരസ്കാരം, മാധ്യമ കഥ പുരസ്കാരം, മഹാകവി ഉള്ളൂർ സ്മാരക കവിത പുരസ്കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

ചെറുപ്പത്തിലെ തന്നെ എഴുത്തിനോടുള്ള ഇഷ്ടവും,അഭിരുചിയുമാണ് തന്നെ കലോത്സവ വേദിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ തന്നെയാണ് തൻ്റെ ഏറ്റവും വലിയ പ്രചോദനം എന്നും സിനാഷ പറയുന്നു.

#Sinasha #writing #adolescent #imaginations

Next TV

Related Stories
 #keralaschoolkalolsavam2025 |  ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

Jan 7, 2025 10:48 PM

#keralaschoolkalolsavam2025 | ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്...

Read More >>
#keralaschoolkalolsavam2025 | ബാലിവധം  കൂടിയാടി വിവേകോദയം ബോയ്സ് ടീം

Jan 7, 2025 10:44 PM

#keralaschoolkalolsavam2025 | ബാലിവധം കൂടിയാടി വിവേകോദയം ബോയ്സ് ടീം

ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ...

Read More >>
#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

Jan 7, 2025 10:33 PM

#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ...

Read More >>
#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

Jan 7, 2025 10:32 PM

#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

Jan 7, 2025 10:29 PM

#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ...

Read More >>
 #keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

Jan 7, 2025 10:08 PM

#keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്....

Read More >>
Top Stories