---
title: "#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ  യദു കൃഷ്ണക്ക് എ ഗ്രേഡ്  "
english_title: "#A #grade #yaduKrishna #classical #music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261501/a-grade-yadukrishna-classical-music-"
published_at: "2025-01-06T14:31:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b9cbb3a9ac_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ  യദു കൃഷ്ണക്ക് എ ഗ്രേഡ്  

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണന് എ ഗ്രേഡ്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണന് എ ഗ്രേഡ്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഗുരുവായൂർ വാദ്യനിലയത്തിൽ നിന്നും യദു ശാസ്ത്രീയ സംഗീതത്തിലും നാദസ്വരത്തിലും കലാ പഠനം തുടരുകയാണ്. വടശ്ശേരി ശിവദാസൻ , നീമ സുബിൻ എന്നിവരാണ് പരിശീലനം നൽകുന്നത്.

കോഴിക്കോട് കക്കോടി സ്വദേശി രജീഷിൻ്റെയും ശ്രുതിയുടേയും മകനാണ്. രജീഷ് തെയ്യം കലാകാരനും ശ്രുതി ഭരത നാട്യം ഉൾപ്പെടെയുള്ള നൃത്ത കലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

യദുവിൻ്റെ സഹോദരൻ അർജുൻ ചെന്നൈ അടയാർ സംഗീത കോളേജിൽ ബി എ മ്യൂസിക് വിദ്യാർത്ഥിയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ എ ഗ്രേഡ് നേടിയിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261501/a-grade-yadukrishna-classical-music-)