#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു
Jan 6, 2025 02:18 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com)  കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങളാണ്, മലയപ്പുലയ ആട്ടം, മംഗളം കളി ,ഇരുള നൃത്തം ,പണിയ നൃത്തം തുടങ്ങിയവ.

ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള നിരന്തരമായ ആവശ്യത്തിന് ഒടുവിലാണ് ഈ കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുന്നത്.

പത്തു കലാരൂപങ്ങളാണ് ഉൾപ്പെടുത്താനായി ആവശ്യപ്പെട്ടെങ്കിലും അഞ്ചു കലാരൂപങ്ങൾ മാത്രമേ ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളൂ.

ഇത്തരത്തിലുള്ള നാടൻ കലകൾക്ക് കൂടുതൽ കരുത്തേകുന്നതിനായി തുടങ്ങിയ സ്ഥാപനമാണ് വയനാട്ടിലെ ഉണർവ് നാടൻകലാ പഠന കേന്ദ്രം. രമേശ് ഉണർവിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഏതാണ്ട് 15 വർഷത്തോളമായി വയനാട്ടിലെ കൽപ്പറ്റ കേന്ദ്രീകരിച്ചാണ് ഈ സ്ഥാപനം പ്രവർത്തിച്ചു പോരുന്നത്.

കേരളത്തിലെ തനത് ഗോത്ര കലകളും പാട്ടുകളും പരിശീലിച്ചു മറ്റുള്ളവരിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനമാണിത്. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള വേദികളിലായി ഉണർവിന്റെ നേതൃത്വത്തിൽ തനത് ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്.

ഇതുവഴി കേരളത്തിൽ തനത് ഗോത്ര കലകൾക്കും ഗോത്ര സംസ്കാരത്തിനും കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ കൂടുതൽ ദൃശ്യത നൽകുന്നതിന് സഹായിക്കുന്നു.

കലോത്സവത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയ ഓരോ ഗോത്ര കലാരൂപങ്ങളും കേരളത്തിലെ ഒരു പ്രദേശത്തെ പ്രത്യേക വിഭാഗത്തിന് ഇടയിൽ നിലനിൽക്കുന്നവയാണ്.

അതിനാൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത് ശ്രമകരമായ കാര്യം ആയിരുന്നു അതിനാൽ ഇത്തരം തന്നത് നാടൻ കലാ കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത് ഒരുപാട് സഹായിച്ചിട്ടുണ്ട്

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ മംഗലംകളി, മലയപുലയ ആട്ടം, പണിയ നൃത്തം , ഇരുള നൃത്തം തുടങ്ങിയ ഗോത്ര കലാരൂപങ്ങൾ ഉണർവ് നാടൻ കലാ കേന്ദ്രത്തിൽ പരിശീലനം നല്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മംഗളം കളി പണിയ നൃത്തം തുടങ്ങിയ മത്സരയിനങ്ങളിൽ ഉണർവ് നാടൻ കലാകേന്ദ്രം പരിശീലനം നൽകിയ വിദ്യാർഥികൾക്ക് A ഗ്രേഡ് നേടാൻ സാധിച്ചിരുന്നു. കേരളത്തിൽ ആറ് ജില്ലകളിലായി ഏതാണ്ട് 164 വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി മത്സരത്തിനിറക്കിയിട്ടുണ്ട്.

#Unarva #Folk #Art #Study #Center #awaken #unique #tribal #art #forms #Kerala

Next TV

Related Stories
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 11, 2025 10:08 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം...

Read More >>
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

Jan 9, 2025 03:34 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ...

Read More >>
#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

Jan 8, 2025 09:10 PM

#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

രാജഭരണത്തിൻ്റെ ഓർമ്മകൾ പേറുന്ന കനകകുന്നിൻ്റെ വേദികളിൽ ആണ് ഗോത്ര കലകൾ മുഴുവനും അരങ്ങേറിയത് എന്നത് മറ്റൊരു ചരിത്ര നിയോഗം...

Read More >>
#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

Jan 8, 2025 08:27 PM

#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

Jan 8, 2025 08:13 PM

#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം. ഒരു പരാതി പോലുമില്ലാതെയാണ് മേള...

Read More >>
Top Stories