#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ
Jan 3, 2025 01:03 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍.

വൈകാരിക രംഗങ്ങളാണ് സ്മൃതി മണ്ഡ‍പത്തിൽ അരങ്ങേറിയത്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും കൂടെയുണ്ടായിരുന്നവര്‍ക്കും ആശ്വസിപ്പിക്കാനായില്ല.

പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് കരുതിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തം കടുത്ത ശിക്ഷയാണെങ്കിൽ കൂടി വധശിക്ഷ ലഭിച്ചില്ല. വിധിയിൽ സന്തോഷമുണ്ട്.

എന്നാൽ, പ്രതികളായ എംഎൽഎമാര്‍ക്ക് അഞ്ചു വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമന് അടക്കം ശിക്ഷ കുറഞ്ഞതിൽ പ്രൊസിക്യൂട്ടറുമായി ആലോചിച്ച് അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കും. പൂര്‍ണ തൃപ്തിയില്ലെങ്കിൽ കൂടി ഇരട്ട ജീവപര്യന്തം ലഭിച്ചത് ആശ്വാസകരമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്ന് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സഹോദരിമാര്‍ പ്രതികരിച്ചു.

ശിക്ഷ കുറഞ്ഞുപോയെന്നാണ് പറയാനുള്ളത്. ഇനി ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയാലും കുറ്റവാളികള്‍ ഇവര്‍ ആവര്‍ത്തിക്കും. അപ്പീൽ നൽകുന്നതിനെക്കുറിച്ച് പ്രൊസിക്യൂട്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

#Peria #Case #Death #expected #Emotional #scenes #Smriti #Mandapam

Next TV

Related Stories
#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Jan 5, 2025 02:10 PM

#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക...

Read More >>
 #Busstrike | വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

Jan 5, 2025 01:18 PM

#Busstrike | വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം...

Read More >>
#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

Jan 5, 2025 01:14 PM

#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം...

Read More >>
#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം,  മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

Jan 5, 2025 01:00 PM

#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം, മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ...

Read More >>
#accident |  ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Jan 5, 2025 12:38 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ഫാത്തിമ വീണു എന്നാണ്...

Read More >>
#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി;  ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

Jan 5, 2025 12:32 PM

#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

അജ്ഞാതനായ യുവാവ് പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി...

Read More >>
Top Stories