#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
Jan 3, 2025 12:33 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും.

മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്ന് മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.

ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു.

ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയകൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

#Periya #double #murder #case #Double #life #imprisonment #10 #accused #5years #imprisonment #4 #CPM #leaders

Next TV

Related Stories
#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Jan 5, 2025 02:10 PM

#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക...

Read More >>
 #Busstrike | വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

Jan 5, 2025 01:18 PM

#Busstrike | വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം...

Read More >>
#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

Jan 5, 2025 01:14 PM

#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം...

Read More >>
#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം,  മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

Jan 5, 2025 01:00 PM

#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം, മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ...

Read More >>
#accident |  ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Jan 5, 2025 12:38 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ഫാത്തിമ വീണു എന്നാണ്...

Read More >>
#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി;  ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

Jan 5, 2025 12:32 PM

#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

അജ്ഞാതനായ യുവാവ് പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി...

Read More >>
Top Stories