കോഴിക്കോട്: ( www.truevisionnews.com ) പി.വി. അൻവറിൻ്റെ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എം.പി.
താനുമായി അൻവർ ചർച്ച നടത്തിയില്ലെന്നും ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു എം.പി.
"ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണ്. ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ല. അൻവർ നടത്തുന്ന ജാഥയിൽ ഡിസിസി പ്രസിഡൻ്റുമാർ പങ്കെടുക്കുന്ന വിഷയത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല. വിഷയത്തിൽ ചർച്ച വന്നാൽ കൂടിയാലോചിച്ച് തീരുമാനമെടുക്കും".
പെരിയ കേസിൽ അരുംകൊലയ്ക്ക് അറുതിയാകുന്ന വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
#kcvenugopal #denies #pvanwar #udf #entry #discussion