#KeralaSchoolKalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും; സ്വര്‍ണ കപ്പിന് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

#KeralaSchoolKalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും; സ്വര്‍ണ കപ്പിന് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും
Jan 3, 2025 08:48 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും.

മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് സ്വർണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും.

തുടർന്ന് തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. പിന്നാലെ ജില്ലയി‌ലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകും.

തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാർത്ഥികളുടെ ര​ജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

അതേ സമയം പുത്തരകണ്ടം മൈതാനിയിൽ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.

അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക.

കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിൻ്റെ മത്സര ഇനങ്ങളാവും.

മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ഡിസംബര്‍ 20 ന് നടന്നിരുന്നു.

#StateSchoolArtsFestival #tomorrow #goldcup #welcomed #district #border

Next TV

Related Stories
#keralaschoolkalolsavam2025 | ഹാട്രിക് വിജയം; ഗസലിലും ഒപ്പനയിലും വിജയം തുടർന്ന് ഹിമിൻ സീഷ

Jan 5, 2025 12:35 PM

#keralaschoolkalolsavam2025 | ഹാട്രിക് വിജയം; ഗസലിലും ഒപ്പനയിലും വിജയം തുടർന്ന് ഹിമിൻ സീഷ

വയനാട് ജില്ലയിലെ ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്...

Read More >>
#KeralaSchoolKalolsavam2025 | ദേവി കൃപ നെഞ്ചിലേറ്റി കുച്ചിപ്പുടിയിൽ കൃഷ്ണ വേണി നിറഞ്ഞാടി

Jan 5, 2025 12:23 PM

#KeralaSchoolKalolsavam2025 | ദേവി കൃപ നെഞ്ചിലേറ്റി കുച്ചിപ്പുടിയിൽ കൃഷ്ണ വേണി നിറഞ്ഞാടി

പേരാമ്പ്ര ഹൈസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്...

Read More >>
#keralaschoolkalolsavam2025 | വീണ വാദനത്തിൽ അനഘക്ക് ഹാട്രിക്

Jan 5, 2025 12:18 PM

#keralaschoolkalolsavam2025 | വീണ വാദനത്തിൽ അനഘക്ക് ഹാട്രിക്

കർണ്ണാടക സംഗീതത്തിൽ ജില്ലാ കലോത്സവത്തിൽ...

Read More >>
#keralaschoolkalolsavam2025 | കന്നഡ പദ്യം ചൊല്ലൽ ; അമ്മ മനസ്സിൻ്റെ നൊമ്പരങ്ങൾ ഏറ്റു പാടി അൽവീന മരിയ റെജി

Jan 5, 2025 11:46 AM

#keralaschoolkalolsavam2025 | കന്നഡ പദ്യം ചൊല്ലൽ ; അമ്മ മനസ്സിൻ്റെ നൊമ്പരങ്ങൾ ഏറ്റു പാടി അൽവീന മരിയ റെജി

9ാംക്ലാസ് വിദ്യാർത്ഥിനിയായ അൽവീന അധ്യാപകരുടെ സഹായത്തോടെയും സ്വയം പരിശീലനത്തിലൂടെയുമാണ് സംസ്ഥാന തലത്തിലേക്ക്...

Read More >>
#keralaschoolkalolsavam2025 | ‘പുതുവർഷം വന്നെത്തിയിരിക്കുന്നു’; സമസ്യാ പൂരണത്തിൽ  എ ഗ്രേഡ് നേടി ആദർശ് വി

Jan 5, 2025 11:40 AM

#keralaschoolkalolsavam2025 | ‘പുതുവർഷം വന്നെത്തിയിരിക്കുന്നു’; സമസ്യാ പൂരണത്തിൽ എ ഗ്രേഡ് നേടി ആദർശ് വി

കോഴിക്കോട് സ്വദേശികളായ ഹോമർ നായർ, ദിവ്യ ഹോമർ ദമ്പതികളുടെ...

Read More >>
#Kearalaschoolkalolsavam2025 | അറബിക് കലോത്സവം; യുദ്ധഭൂമിയിൽ വെച്ച് കൈ നഷ്ടപെടുന്ന ചിത്രകാരിയുടെ കഥ പറഞ്ഞ് സെൻഹ കബീർ

Jan 5, 2025 10:53 AM

#Kearalaschoolkalolsavam2025 | അറബിക് കലോത്സവം; യുദ്ധഭൂമിയിൽ വെച്ച് കൈ നഷ്ടപെടുന്ന ചിത്രകാരിയുടെ കഥ പറഞ്ഞ് സെൻഹ കബീർ

അഞ്ചാം ക്ലാസ് മുതൽ കലോത്സവ വേദികളിൽ സജീവമായ മത്സരാർത്ഥിയാണ്...

Read More >>
Top Stories