#IFFFashionExpo | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ

#IFFFashionExpo | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ
Jan 2, 2025 05:19 PM | By VIPIN P V

കൊച്ചി : ( www.truevisionnews.com ) ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ 'ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്‌സ്‌പോ-2025' ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.

എം.എൽ.എ റോജി എം.ജോണും ശീമാട്ടി ടെക്‌സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണനും മുഖ്യാതിഥികളാകും.

മുൻനിര ദേശീയ അന്തർദേശീയ ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന, 200ലേറെ എക്‌സിബിഷൻ സ്റ്റാളുകളുള്ള എക്സ്പോയിൽ 5,000ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ബ്ലോസം, മോംസ്‌കെയർ, പർ സ്വാം, ബാങ്ക്‌ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷൻ ഇവൻ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

“ഒരു എക്‌സ്‌പോ എന്നതിലുപരി കേരളത്തിലെ ഫാഷൻ രംഗത്ത് സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ -2025.

രാജ്യത്തുടനീളമുള്ള പ്രമുഖ ബ്രാൻഡുകളെയും ഇൻഫ്ലുവേഴ്സിനെയും ആകർഷിക്കുന്ന ഐ.എഫ്.എഫ് തുടർച്ചയായി അതിന്റെ നിലവാരം ഉയർത്തുകയാണ്. “- ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ചെയർമാൻ സാദിഖ് പി.പി പറഞ്ഞു.

എക്‌സ്‌പോയുടെ ഭാഗമായി ജനുവരി 7ന് വൈകിട്ട് 4 മണിക്ക് വിവിധ ബ്രാൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ഉണ്ടായിരിക്കും.

പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷിബു ശിവയുടെ നേതൃത്വത്തിൽ 20 ഓളം ടീമുകൾ റാംപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.

ജനുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9 ന് സാംസ്കാരിക പരിപാടികളുണ്ടായിരിക്കും.

“സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഫാഷനിൽ വിപുലമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎഫ്എഫ് റീട്ടെയിലർമാർക്കും ഫാഷൻ പ്രേമികൾക്കും ഒരുപോലെ ഒട്ടനവധി ബിസിനസ് അവസരങ്ങളും നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളും നൽകുന്നതിനോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളുടെ ഒരു നേർക്കാഴ്ചയും ഒരുക്കുന്നു.”

ഇന്ത്യൻ ഫാഷൻ ഫെയറിന്റെ കൺവീനർ സമീർ മൂപ്പൻ പറഞ്ഞു.

എക്‌സ്‌പോയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഭാരവാഹികളായ സാദിഖ് പി.പി (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനിർ ജെ (വൈസ് ചെയർമാൻ), ഷാനവാസ് പി.വി (ജോയിൻ്റ് കൺവീനർ), ഷഫീഖ് പി.വി (പ്രോഗ്രാം ഡയറക്ടർ) എന്നിവർ പങ്കെടുത്തു.



#Bodycare #IFFFashionExpo #January

Next TV

Related Stories
#Asterdmhealthcare | ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്;  2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Dec 31, 2024 04:14 PM

#Asterdmhealthcare | ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്; 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന്...

Read More >>
#PunjabNationalBank  | പഞ്ചാബ് നാഷണൽ ബാങ്കിന്  പിസിഐ-ഡിഎസ്എസ് വി 4.0.1 സർട്ടിഫിക്കേഷൻ

Dec 31, 2024 12:08 PM

#PunjabNationalBank | പഞ്ചാബ് നാഷണൽ ബാങ്കിന് പിസിഐ-ഡിഎസ്എസ് വി 4.0.1 സർട്ടിഫിക്കേഷൻ

ബാങ്കിംഗ് പരിതസ്ഥിതിയിൽ കാർഡ് ഡാറ്റാ പരിരക്ഷയ്ക്കുള്ള ഗ്ലോബൽ ഗോൾഡ് മാനദണ്ഡമായ പിസിഐ-ഡിഎസ്എസ് വി 4.0.1 (പേയ്മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റാ...

Read More >>
#Honda |  ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 2025 യൂണികോൺ അവതരിപ്പിച്ചു

Dec 26, 2024 04:48 PM

#Honda | ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 2025 യൂണികോൺ അവതരിപ്പിച്ചു

ഇന്നത്തെ പുരോഗമന റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹൈടെക് സവിശേഷതകൾ ഇതിൽ...

Read More >>
#Honda | ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 എസ്‌പി125 പുറത്തിറക്കുന്നു

Dec 24, 2024 03:07 PM

#Honda | ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 എസ്‌പി125 പുറത്തിറക്കുന്നു

ട്രാഫിക് ലൈറ്റിലും മറ്റ് ചെറിയ നിര്‍ത്തലുകളിലും എഞ്ചിന്‍ ഓഫ് ചെയ്‌തുകൊണ്ടാണ് ഇത്...

Read More >>
#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

Dec 22, 2024 07:48 PM

#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

വയനാട്ടിൽ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി...

Read More >>
#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

Dec 19, 2024 05:07 PM

#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് വിവിധ വകുപ്പ് നേതാക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, ഗുണനിലവാരം, നഴ്‌സിംഗ്, ക്ലിനിക്ക് എന്നീ...

Read More >>
Top Stories