Jan 2, 2025 03:16 PM

(truevisionnews.com) 2024 ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചു.നാല് പേർക്ക് ഖേൽ രത്ന പുരസ്‌ക്കാരങ്ങൾ.

ഒളിമ്പ്യൻ ഷൂട്ടർ മനു ഭാക്കാർ , ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷ്,ഇന്ത്യൻ ഹോക്കി താരം ഹർമൻ പ്രീത് സിംഗ്,

പാരാലിമ്പിക്‌സ്‌ താരം പ്രവീൺ കുമാർ എന്നിവർക്കാണ് ഖേൽ രത്ന പുരസ്‌ക്കാരങ്ങൾ.

മലയാളി നീന്തൽ താരമായ സാജൻ പ്രകാശ് ഉൾപ്പെടെ 31 പേർക്ക് അർജുന അവാർഡ്.കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഖേൽ രത്നക്ക് അർഹരായ കായിക താരങ്ങളുടെ പേരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിൽ മനു ഭാകറിന്റെ പേരുണ്ടായിരുന്നില്ല.

ഇത് വിവാദമായതോടെ ഖേൽ രത്ന നൽകുന്ന കായിക താരങ്ങളുടെ പട്ടികയിൽ മനു ഭാക്കറിന്റെയും ഗുകേഷിന്റെയും കൂടി പേരുകൾ ചേർത്ത് പുതിയ പട്ടിക പുറത്തിറക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കേന്ദ്ര കായിക മന്ത്രാലയം.

പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുക ഈ മാസം 17 ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയിൽ. ഇന്ത്യൻ രാഷ്ട്രപതി അവാർഡുകൾ സമ്മാനിക്കും.



#Khel #Ratna #awards #announced #Arjuna #Award #Malayalam #swimmer #Sajan #Prakash

Next TV

Top Stories