#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി
Dec 22, 2024 07:48 PM | By VIPIN P V

വയനാട്: ( www.truevisionnews.com ) വയനാട് ഫെസ്റ്റിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി. ടി. പി. സി. യും സംയുക്തമായി മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ബോച 1000 ഏക്കറിൽ നടത്തുന്ന പുതുവത്സരാഘോഷങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവുംവലിയ ഇലക്ട്രോണിക് ഡാൻസ് ആൻഡ് മ്യൂസിക് ഇവൻ്റായ സൺബേൺ എത്തുന്നു.

ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയിൽ വെച്ച് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കൈമാറും.

അതോടൊപ്പം, ദുരന്തം തരണം ചെയ്ത‌വരെ ആദരിക്കുകയും ചെയ്യും. ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കുടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്ക് അതിനായി ടിക്കറ്റുകൾ സൗജന്യമായി നൽകും. ഡിസംബർ 31 ന് വൈകുന്നേരം 6 മണി മുതലാണ് പരിപാടി ആരംഭിക്കുക.

ഗൗരി ലക്ഷ്‌മി, മാറി ഫെറാറി, അന്ന ബ്രെത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വയനാട്ടിൽ എത്തുന്നത്.

വയനാടിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകി വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കുക എന്നതും ഈ ഒരു പരിപാടിയിലൂടെ ഡി. ടി. പി. സി. ലക്ഷ്യമാക്കുന്നുണ്ട്.

അതിൻ്റെ ഭാഗമായി 1000 രൂപയുടെ ടിക്കറ്റുകൾ 500 രൂപയ്ക്ക് റിസോർട്ടുകൾക്ക് നൽകും. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെയും, ബോബി ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്നതാണ്.

വയനാട്ടിൽ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു.

ആഘോഷങ്ങൾക്കെതിരെ രണ്ടു വ്യക്തികൾ സമർപ്പിച്ച അന്യായത്തിന്മേലാണ് കോടതി ഉത്തരവ് വിവിധ സ്ഥാപന ങ്ങളും സംഘടനകളും വയനാട് ജില്ലയിൽ ടൂറിസം പ്രമോഷൻ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഈ ഉത്തരവ് ആശ്വാസമാകും.

#time #NewYearcelebration #victims #Wayanad

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories










Entertainment News