#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…
Dec 22, 2024 03:42 PM | By Susmitha Surendran

(truevisionnews.com)  മലയാളികള്‍ക്ക്   ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് കുളി .  വൃത്തിയായി ഒന്നു കുളിച്ച് മുടിയൊക്കെ നന്നായി ഉണക്കി നല്ല ഭക്ഷണവും കഴിച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മിലേറെയും.

എന്നാല്‍ കുളിക്കുന്നത് മണിക്കൂറുകളോളം നീണ്ടുപോകുന്ന അവസ്ഥ ഉണ്ടായാലോ… അതായത് കുളിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നത് ആരോഗ്യത്തിന് അത്രനല്ലതല്ലെന്ന് സാരം.

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വൃത്തിക്ക് പ്രാധാന്യം നല്‍കി കുളിക്കുന്ന സമയം നീണ്ടുപോയാല്‍ ചര്‍മത്തിലെ നാച്ചുറല്‍ ഓയിലുകളും സെബവും ഇല്ലാതാകും.

മാത്രമല്ല ഇത് ചര്‍മരോഗങ്ങള്‍ക്കും വഴിവെയ്ക്കും. ഇതില്‍ പ്രധാനി എക്‌സിമയാണ്. ഷവറിലെ ദീര്‍ഘനേരത്തെ കുളിയും പൂളില്‍ അമിതമായി നീന്തുന്നതുമൊക്കെ എക്‌സിമ വളരെ ഗുരുതരമായ അവസ്ഥയിലാക്കി മാറ്റാം.

ചര്‍മ്മത്തിന്റെ നീര്‍ക്കെട്ടാണ് എക്സിമ അഥവാ ഡെര്‍മടൈറ്റീസ്. പതിനഞ്ച് മിനിറ്റ് വരെ കുളിക്കുന്നതാണ് ഉത്തമം. ഇത് ചര്‍മരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.

മാത്രമല്ല സെബവും എണ്ണയും ലോക്ക് ചെയ്യുകയും ചെയ്യും. ദീര്‍ഘനേരം വെള്ളവുമായി സംബര്‍ക്കത്തില്‍ വരുമ്പോള്‍ എക്‌സിമ പോലുള്ള അവസ്ഥ വഷളാകും.

ശരീരത്തിനുള്ളില്‍ നിന്നോ പുറമേ നിന്നോ ഉള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്‌സിമ. ചര്‍മം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചില്‍, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയൊക്കെ എക്‌സിമയുടെ ലക്ഷണങ്ങളാണ്.








#means #taking #hours #shower #not #good #health.

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories