ജയ്പുർ: (truevisionnews.com) രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്തു കയറ്റിവന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ തീപ്പിടിത്തം.
അപകടത്തിൽ അഞ്ചുപേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറുകളും ലോറികളും ഉൾപ്പടെ നാൽപതോളം വാഹനങ്ങളാണ് കത്തിനശിച്ചത്.
ജയ്പുർ-അജ്മിർ ദേശീയപാതയിൽ ബ്രാൻകോട്ട ഏരിയയിലുള്ള പെട്രോൾ പമ്പിന് മുന്നിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മറ്റുവാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചതോടെ വൻ അഗ്നിബാധയുണ്ടായി.
പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ട വാഹനങ്ങളിലേക്കും തീ പടർന്നു.
20 അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സംതംഭിച്ചു.
പരിക്കേറ്റവർ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
#lorry #loaded #chemicals #collided #with #vehicles #burned #Five #dead #24 #injured