#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്

#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്
Dec 20, 2024 03:47 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) ഇടുക്കി കുമളിയിൽ നാലരവയസുകാരൻ ഷഫീഖിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവിനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ച് തൊടുപുഴ സെഷൻസ് കോടതി.

പിതാവ് ഷഫീഖിനെ ഏഴുവർഷം തടവിനും 50,000 രൂപ പിഴക്കും രണ്ടാനമ്മ അനീഷയെ 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചിരിക്കുന്നത്.

പിഴയടച്ചില്ലെങ്കിൽ കൂടുതൽ കാലം ശിക്ഷയനുഭവിക്കണം.

കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം തടവ് നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി.

2013 ജൂലൈയിൽ ആണ് ഷഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്.

പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അവരെ നോക്കേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു.

എന്നാല്‍, ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍ നിർണായകമായത്.

നിലവിൽ തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിന്‍റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്. 11 വർഷമായി രാഗിണിയാണ് ഷഫീഖിനെ സംരക്ഷിക്കുന്നത്.

#Shafiqmurderattemptcase #Father #Sharif #jailed #seven #years #step #mother #Anisha #jailed #tenyears

Next TV

Related Stories
#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

Dec 20, 2024 09:46 PM

#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനില്‍...

Read More >>
#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Dec 20, 2024 09:06 PM

#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു...

Read More >>
#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

Dec 20, 2024 08:25 PM

#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#helmet  | പരീക്ഷണം വിജയം, ഹെൽമറ്റിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്; വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

Dec 20, 2024 07:39 PM

#helmet | പരീക്ഷണം വിജയം, ഹെൽമറ്റിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്; വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള സ്വകാര്യ ഫ്‌ളാറ്റിന് സമീപത്തായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ആണ്...

Read More >>
#clash | വിവേകാനന്ദ കോളേജിൽ  എസ്എഫ്ഐ- എബിവിപി സംഘർഷം;  നാല്  പേർക്ക് പരിക്ക്

Dec 20, 2024 07:19 PM

#clash | വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം; നാല് പേർക്ക് പരിക്ക്

കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ്...

Read More >>
Top Stories