#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്
Dec 20, 2024 03:29 PM | By Susmitha Surendran

ജബൽപൂർ ( മധ്യപ്രദേശ്): (truevisionnews.com)  മധ്യപ്രദേശിലെ ജബൽപൂരിൽ സംശയരോഗത്തെ തുടർന്ന് യുവതി തന്റെ ഭർത്താവി​െൻറ ഓഫിസിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി.

മറ്റൊരു സ്ത്രീക്ക് പരിക്കു പറ്റിയതായും പോലീസ് അറിയിച്ചു. ബുധനാഴ്ച പ്രൊഫസർ കോളനിയിലാണ് കൊലപാതകം നടന്നത്.സംഭവത്തിൽ ശിഖ മിശ്രയെ (35) പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

യുവതിയുടെ ഭർത്താവ് ബ്രജേഷ് മിശ്ര നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന അനിക മിശ്ര (33)യാണ് കൊല്ലപ്പെട്ടതെന്ന് അഡീഷനൽ പോലീസ് സൂപ്രണ്ട് ആനന്ദ് കലാദ്ഗി പറഞ്ഞു.

ഭർത്താവിന് അനികയുമായി ബന്ധമുണ്ടെന്ന് ശിഖ സംശയിച്ചിരുന്നു. പ്രതി ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വച്ചാണ് അവളെ കണ്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അവർ തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടാവുകയും തർക്കത്തിനിടെ ശിഖ അനികയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനിക മിശ്ര മരണത്തിനു കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച സത്‌ന റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

#Suspicious #disease #Woman #stabs #husband's #office #worker #death #arrested

Next TV

Related Stories
#slapped  |   ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക

Dec 20, 2024 06:36 PM

#slapped | ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക

ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി...

Read More >>
#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

Dec 20, 2024 03:19 PM

#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്....

Read More >>
#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി  തർക്കം,  നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

Dec 20, 2024 02:24 PM

#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി തർക്കം, നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

വിദേശത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദ്ദേശിച്ചത്....

Read More >>
#coins | മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്

Dec 20, 2024 12:20 PM

#coins | മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്

രണ്ട് രൂപയുടെയും ഒരു രൂപയുടെയും കോയിനുകളടങ്ങിയ കവറുകളുമായാണ് 37കാരന്‍ കോടതിയിലെത്തിയത്....

Read More >>
Top Stories