മാഹി: (truevisionnews.com) പുതുച്ചേരി സംസ്ഥാനത്ത് 2025 ജനുവരി 01 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നു.
ഇതിന്റെ ഭാഗമായി മാഹിയിലും നിയമം കർശനമായി നടപ്പാക്കും. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപെടെ റോഡ് ഉപയോഗിക്കുന്നവർക്ക് ട്രാഫിക് പോലീസ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ മേൽ 1000 രൂപ പിഴ ചുമത്തും മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
#Helmets #made #mandatory #Mahi #from #January1