ചെന്നൈ: തമിഴ്നാട് മധുരയിൽ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു കൊമ്പിൽ കുത്തിയെറിയുകയായിരുന്നു.
അപ്പോൾ തന്നെ അബോധാവസ്ഥയിലാകുകയും ചെയ്തു. ചെല്ലമ്മാളുടെ തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മധുര സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്. അടുത്തിടെയാണ് 85കാരനെ ചെന്നൈയിൽ പശു ആക്രമിച്ച് കൊലപ്പെടുത്തിയത്.
ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഇതുപോലെ തന്നെ കൊമ്പിൽ കുത്തിയെറിയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ചെല്ലമ്മാൾ ഇവിടെയൊരു കടയിൽ ജോലി ചെയ്യുന്ന ആളാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രദേശവാസികൾ നഗരസഭക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
#70 #year #old #woman #attack #cow #returning #work #Severe #head #waist #injuries