ശബരിമല: ( www.truevisionnews.com ) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം - പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം.
ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ശശി, അർജുൻ, ആരുഷി (9 വയസ്) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിസാര പരിക്കേറ്റ കാർ ഡ്രൈവറും മറ്റൊരാളും നിലയ്ക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
#Sabarimala #pilgrims #carfalls #ditch #accident #death