#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി തർക്കം, നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി  തർക്കം,  നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്
Dec 20, 2024 02:24 PM | By Susmitha Surendran

താനെ: (truevisionnews.com) ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലിയുള്ള തർക്കത്തിൽ നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെയാണ് താനെ സ്വദേശിയായ 29കാരൻ ഇബാദ് അതിക് ഫാൽകെ വിവാഹിതനായത്. വിവാഹത്തിന് ശേഷം ഭാര്യയ്ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് ഹണിമൂൺ പ്ലാനായി വിശദമാക്കിയത്.

എന്നാൽ വിദേശത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദ്ദേശിച്ചത്. ഇതിനേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്റെ മേൽ ആസിഡ് ഒഴിച്ചത്.

മുഖത്തും ദേഹത്തും പരിക്കേറ്റ 29കാരൻ ചികിത്സയിൽ കഴിയുകയാണ്. 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുർതാസ് ഖോടാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതായാണ് ബസാർപേട്ട് പൊലീസ് വിശദമാക്കുന്നത്.

വിദേശത്തുള്ള തീർത്ഥാടന കേന്ദ്രം ദമ്പതികൾ ആദ്യം സന്ദർശിക്കണമെന്ന് ഭാര്യാ പിതാവ് നിർബന്ധം പിടിച്ചതോടെയാണ് നവവരനും ഭാര്യാപിതാവും വാക്കേറ്റമുണ്ടായത്.

ബുധനാഴ്ച നവവരൻ പുറത്ത് നിന്ന് വരുന്നത് കാത്തിരുന്ന ഭാര്യാ പിതാവ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. യുവാവ് കാർ പാർക്ക് ചെയ്ത് നടന്ന് വരുമ്പോഴായിരുന്നു ആക്രമണം.

ബോട്ടിലിൽ കരുതിയ ആസിഡ് 65കാരൻ യുവാവിന് മേൽ ഒഴിക്കുകയായിരുന്നു. മകളുമായുള്ള യുവാവിന്റെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്ന താൽപര്യത്തോടെയായിരുന്നു നടപടിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ആസിഡ് ആക്രമണത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് ഭാര്യാപിതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. കല്യാണിലെ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

#Fatherin #law #pours #acid #new #groom #dispute #over #honeymoon #destination.

Next TV

Related Stories
#GovernorArifmuhamedkhan |  മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് വീണ്ടും ഗവര്‍ണര്‍

Dec 20, 2024 09:47 PM

#GovernorArifmuhamedkhan | മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് വീണ്ടും ഗവര്‍ണര്‍

നിരുത്തരവാദിത്തപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.എസ്എഫ്‌ഐ ക്രിമിനൽ കൂട്ടം...

Read More >>
#slapped  |   ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക

Dec 20, 2024 06:36 PM

#slapped | ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക

ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി...

Read More >>
#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

Dec 20, 2024 03:29 PM

#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

പ്രതി ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വച്ചാണ് അവളെ കണ്ടതെന്നും ഉദ്യോഗസ്ഥർ...

Read More >>
#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

Dec 20, 2024 03:19 PM

#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്....

Read More >>
Top Stories