#shock | പാലക്കാട് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് സുഹൃത്തുക്കള്‍, രക്ഷകനായി അഞ്ചാം ക്ലാസുകാരൻ

#shock | പാലക്കാട് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് സുഹൃത്തുക്കള്‍, രക്ഷകനായി അഞ്ചാം ക്ലാസുകാരൻ
Dec 20, 2024 04:59 PM | By VIPIN P V

മണ്ണാർക്കാട് : ( www.truevisionnews.com ) മണ്ണാർക്കാട് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ.

കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചത്.

കല്ലായത്ത് വീകോട്ടോപ്പാടം കൊടുവാളിപ്പുറം വീട്ടില്‍ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണു മുഹമ്മദ് സിദാൻ (10).

വീട്ടില്‍ മുൻപ് ഉണ്ടായ അപകടത്തില്‍ നിന്നാണ് ഷോക്കേറ്റാല്‍ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാൻ പറഞ്ഞു.

കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മനഃസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ്‌ സിദാനെ ഫോണില്‍ വിളിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിമാനിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടില്‍ തൊട്ടടുത്ത പറമ്പിലേക്ക് വീണു.

ഇത് എടുക്കാനായി മതിലില്‍ കയറി പറമ്ബിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതിയപ്പോള്‍ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണില്‍.

ഫ്യൂസ് കാരിയറിന്റെ ഇടയില്‍ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു.

താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലില്‍ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതില്‍ ഷോക്കേറ്റു.

ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പ്കൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു.

കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനല്‍കി.

#Friends #got #shocked #Palakkad #electricpost #class #boy #rescue

Next TV

Related Stories
#Accident | നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Dec 20, 2024 10:37 PM

#Accident | നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്....

Read More >>
#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

Dec 20, 2024 09:46 PM

#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനില്‍...

Read More >>
#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Dec 20, 2024 09:06 PM

#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു...

Read More >>
#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

Dec 20, 2024 08:25 PM

#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#helmet  | പരീക്ഷണം വിജയം, ഹെൽമറ്റിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്; വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

Dec 20, 2024 07:39 PM

#helmet | പരീക്ഷണം വിജയം, ഹെൽമറ്റിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്; വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള സ്വകാര്യ ഫ്‌ളാറ്റിന് സമീപത്തായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ആണ്...

Read More >>
Top Stories