ന്യൂഡൽഹി: (truevisionnews.com) ബിഹാറിലെ വൈശാലി ജില്ലയിൽ സർക്കാർ സ്കൂളുകളിൽ വിതരണം ചെയ്യേണ്ടിയിരുന്നു കോഴിമുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ.
മോഷണം നടത്തുന്ന പ്രിൻസിപ്പലിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
വീഡിയോ പുറത്തെത്തിയതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി. റിക്കാർ ജില്ലയിലെ മിഡിൽ സ്കൂളിലാണ് സംഭവം നടന്നത്. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് സാഹ്നിയോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
മോഷണത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഛായ മോശമാക്കുന്ന നടപടിയാണ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിസംബർ 12നാണ് സംഭവമുണ്ടായത്. സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യേണ്ടിയിരുന്ന കോഴിമുട്ട പ്രിൻസിപ്പൽ കവറിലാക്കി വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധം നടത്തി.
അതേസമയം, കോഴിമുട്ട വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും സ്കൂളിലെ പാചകകാരന് നൽകുകയാണ് ഉണ്ടായതെന്നുമാണ് പ്രിൻസിപ്പൽ സുരേഷ് സാഹ്നിയുടെ വിശദീകരണം.
#Principal #steals #eggs #from #school #lunch #Education #Department #sought #clarification