#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...
Dec 19, 2024 02:57 PM | By Susmitha Surendran

(truevisionnews.com) എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നത്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ‌സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.

ഗര്‍ഭകാലത്ത് ലൈംഗികത സുരക്ഷിതമാണോ?

ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല.

ഗര്‍ഭപാത്രം വളരെ ശക്തമായ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ കുഞ്ഞ് വളരെ അധികം സുരക്ഷിതമായി ഇരിക്കും. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത.

എന്നാല്‍ നിങ്ങളുടെ ജീവിതപങ്കാളി ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എങ്കില്‍ ഡോക്ടറുടെ അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്.

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭം അലസാന്‍ കാരണമാകുമോ?

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍ കാരണമാകില്ല.ഗര്‍ഭപിണ്ഡം ശരിയായി വികസിക്കാത്തതിനാല്‍ ഗര്‍ഭം അലസല്‍ സംഭവിക്കാം എന്നതൊഴിച്ചാല്‍, ലൈംഗികത മൂലം ഇത് സംഭവിക്കുന്നില്ല.

ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നേരിടുന്ന അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദോഷം ചെയ്യും

ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീയുടെ വയറിലും ആന്തരിക അവയവങ്ങളിലും സമ്മര്‍ദ്ദം ചെലുത്താത്ത തലത്തിലായിരിക്കണം.സ്തീകള്‍ക്ക് നന്നായി ശ്വസിക്കാനും മറ്റും സാധിക്കുന്ന തരത്തിലായിരിക്കണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.

ഈ അവസരങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക

ഗര്‍ഭാശയ പ്രശ്‌നം

നിരവധി തവണ ഗര്‍ഭം അലസല്‍ സംഭവിച്ചവർ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.

സെക്സിനിടെ ഉണ്ടാകുന്ന രക്തസ്രാവം

ലൈംഗിക ബന്ധത്തിലോ ശേഷമോ വേദനയോ രക്തസ്രാവമോ ഉണ്ടായാല്‍ സ്ത്രീകള്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്.




#safe #sex #during #pregnancy? #know...

Next TV

Related Stories
ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

Aug 2, 2025 08:08 AM

ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ...

Read More >>
ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

Aug 1, 2025 02:16 PM

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത്...

Read More >>
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
Top Stories










//Truevisionall