#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍
Dec 18, 2024 01:46 PM | By Athira V

( www.truevisionnews.com) ന്ത്യന്‍ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാന്‍’ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികം ഗംഭീരമായ ചലച്ചിത്രമേളയോടെ ആഘോഷിച്ചു കപൂർ കുടുംബം. ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ ഭട്ടാണ്.

വൈറ്റ് സാരിയില്‍ അതിമനോഹരിയായാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റാലാണ് താരം തിളങ്ങിയത്.

വിവിധ നിറങ്ങളിലുള്ള പൂക്കളാലും ഇലകളാലും ഡിസൈന്‍ ചെയ്തതാണ് ഈ മനോഹരമായ വെള്ള സാരി. പേൾ ചോക്കറാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്. സിഗ്നേച്ചർ മിനിമലിസ്റ്റ് മേക്കപ്പിലാണ് ആലിയ എത്തിയത്. ചിത്രങ്ങള്‍ ആലിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ബ്ലാക്ക് ഷര്‍വാണിയില്‍ ക്ലാസിക് ലുക്കിലാണ് രണ്‍ബീര്‍ എത്തിയത്. കരീന കപൂര്‍ വൈറ്റ് സല്‍വാറില്‍ തിളങ്ങിയപ്പോള്‍ വൈറ്റ് സാരിയിലാണ് കരീഷ്മ എത്തിയത്. രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ആര്‍കെ ഫിലിംസ്, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, എന്‍എഫ്ഡിസി- നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് രാജ് കപൂര്‍ ഫിലിം ഫെസ്റ്റ് നടത്തുന്നത്.

ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയിലെ 40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി രാജ് കപൂറിന്റെ പത്ത് ഐതിഹാസിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്.

#AliaBhatt #shines #pearl #saree #Pictures #go #viral

Next TV

Related Stories
#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

Dec 16, 2024 01:39 PM

#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും...

Read More >>
#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

Dec 14, 2024 12:41 PM

#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന പല ഫാഷൻ രീതികൾ കൊണ്ടും അദ്ദേഹം ഇൻ്റർനെറ്റിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിൻ്റെ അത്തരത്തിലൊരു...

Read More >>
#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

Dec 7, 2024 10:42 PM

#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

പത്തുവർഷങ്ങൾക്കിപ്പുറമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ആഞ്ജലീന ജോളി പങ്കെടുക്കുന്നത്....

Read More >>
#fashion |  സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

Dec 5, 2024 10:45 AM

#fashion | സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

ഹണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ...

Read More >>
#fashion |  'വെറൈറ്റി സാരി'; പുഷ്പ ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത സാരിയിൽ തിളങ്ങി രശ്മിക

Dec 4, 2024 11:41 AM

#fashion | 'വെറൈറ്റി സാരി'; പുഷ്പ ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത സാരിയിൽ തിളങ്ങി രശ്മിക

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും...

Read More >>
#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ

Dec 2, 2024 12:29 PM

#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ

വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത അനന്യയുടെ ചിത്രങ്ങള്‍ സ്‌റ്റൈലിസ്റ്റായ ആമി പാട്ടേലാണ്...

Read More >>
Top Stories