#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ

#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ
Dec 12, 2024 03:41 PM | By VIPIN P V

കൊച്ചി : ( www.truevisionnews.com ) കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ പരിപാടിയായ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾ കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ജനുവരി ഏഴിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025 ഉദ്‌ഘാടനം ചെയ്യും.

അതിന് മുന്നോടിയായി ഐ.എഫ്.എഫ് എക്സ്പോയുടെ പ്രത്യേക ബ്രാൻഡിംഗ് കൊണ്ട് അലങ്കരിച്ചിട്ടുള്ള കാറുകളിൽ 55 അംഗ സംഘം കേരളത്തിലെ എല്ലാ ജില്ലകളിലും വരുംദിവസങ്ങളിൽ സന്ദർശനത്തിനെത്തും.

വസ്ത്ര വ്യാപാര രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ സമീർ (വെഡ്‌ലാൻഡ് വെഡിങ്സ് , ഖിദാശ് അഷ്‌റഫ് (ഗ്രാൻഡ് തേജസ്), നവാബ് ജാൻ (പ്രിൻസ് പട്ടുപാവാട),

ജോൺസൻ പറവൂർ (നമ്പർ വൺ വെഡ്‌ഡിങ്), സാക്കിർ (ഫിസ), സജീർ (കസവ് കേന്ദ്ര വെഡ്‌ഡിങ്), അഷ്‌റഫ് (ചാരുത സിൽക്‌സ്), അനിൽ (സുവർണരാഗം വെഡ്‌ഡിങ്‌സ്),

നൗഷാദ് (ഡ്രസ്സ് വേൾഡ്), ചിന്തൻ കെ. ഭാട്ടിയ (ജി.എച്ച്. ഏജൻസീസ്) എന്നിവർ ക്യാമ്പയിനിൻ്റെ ഭാഗമാണ്.

ഐ.എഫ്.എഫ് എക്സ്പോയുടെ സംഘാടക സമിതി അംഗങ്ങളായ സാദിഖ് (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനവാസ് (ജോയിന്റ് കൺവീനർ), ഷാനിർ (വൈസ് ചെയർമാൻ), ഷഫീക് (പ്രോഗ്രാം ഡയറക്ടർ) എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ബാനറിൽ നടക്കുന്ന ഫാഷൻ എക്സ്പോയുടെ മൂന്നാം പതിപ്പാണ് ഇക്കൊല്ലം നടക്കാനിരിക്കുന്നത്.

ജനുവരി 7, 8, 9 തീയതികളിൽ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി.

വിദേശബ്രാൻഡുകൾ ഉൾപ്പെടെ, 130ഓളം പ്രമുഖ ഡിസൈനർ ഒരുക്കുന്ന 180 സ്റ്റാളുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

#IFFFashionExpo #campaign #KochiMarineDrive

Next TV

Related Stories
#business | 'നോ യുവർ ഫൂട്ട്' മൂന്നു പുതിയ മോഡലുകൾ വിപണിയിലിറക്കി വാക്കറു

Jan 18, 2025 09:33 PM

#business | 'നോ യുവർ ഫൂട്ട്' മൂന്നു പുതിയ മോഡലുകൾ വിപണിയിലിറക്കി വാക്കറു

പ്രശസ്ത സിനിമ താരവും വാകറു ബ്രാൻഡ് അംബാസഡറുമായ കീർത്തി സുരേഷ് മോഡലുകളുടെ ലോഞ്ചിങ്...

Read More >>
#FlixbusIndia | ദക്ഷിണേന്ത്യൻ ഗതാഗതരംഗത്ത് വിപുലീകരണത്തിനൊരുങ്ങി ഫ്ലിക്സ്ബസ് ഇന്ത്യ

Jan 17, 2025 05:27 PM

#FlixbusIndia | ദക്ഷിണേന്ത്യൻ ഗതാഗതരംഗത്ത് വിപുലീകരണത്തിനൊരുങ്ങി ഫ്ലിക്സ്ബസ് ഇന്ത്യ

പരിസ്ഥിതിസൗഹൃദപരവും സുഖകരവുമായ യാത്രകൾക്ക് ആവശ്യക്കാരേറി വരുന്ന ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുകയാണ് ഫ്ലിക്സ്ബസ്...

Read More >>
#IndianFashionFairExpo | ഇന്ത്യൻ ഫാഷൻ ഫെയർ എക്സ്പോയ്ക്ക് സമാപനം; ഫാഷൻ ഐക്കൺ ഓഫ് ദി ഇയറായി രജിഷ വിജയൻ

Jan 9, 2025 08:54 PM

#IndianFashionFairExpo | ഇന്ത്യൻ ഫാഷൻ ഫെയർ എക്സ്പോയ്ക്ക് സമാപനം; ഫാഷൻ ഐക്കൺ ഓഫ് ദി ഇയറായി രജിഷ വിജയൻ

ജനുവരി 7മുതലുള്ള മൂന്ന് ദിവസങ്ങളിൽ കൊച്ചിയെ ആവേശത്തിലാഴ്ത്തിയ പരിപാടിയിൽ, നിരവധി വ്യവസായ പ്രമുഖരും സംരംഭകരും മോഡലുകളും...

Read More >>
AsterMedcity | സൗജന്യ ജി.ഡി.എ , ജി. സി. ആർ. എ  കോഴ്സിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കം

Jan 8, 2025 08:20 PM

AsterMedcity | സൗജന്യ ജി.ഡി.എ , ജി. സി. ആർ. എ കോഴ്സിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കം

ഓരോ കോഴ്‌സിനും 25 പേർ വീതം ആകെ 50 പേരാണ് ആറു മാസത്തെ തൊഴിലധിഷ്ഠിത കോഴ്സിന്റെ ഭാഗമായത്. നിർധനരായ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി മികച്ച തൊഴിൽ...

Read More >>
#Ifffationshow | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ഇന്ന് തുടങ്ങും

Jan 6, 2025 09:26 PM

#Ifffationshow | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ഇന്ന് തുടങ്ങും

എം.എൽ.എ റോജി എം.ജോണും ശീമാട്ടി ടെക്‌സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണനും...

Read More >>
#IFFFashionExpo | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ

Jan 2, 2025 05:19 PM

#IFFFashionExpo | ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ

ജനുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9 ന് സാംസ്കാരിക...

Read More >>
Top Stories

Entertainment News