തിരുവല്ല: ( www.truevisionnews.com ) പതിനേഴു വയസുകാരിയെ ഫോണിൽ വിളിച്ചുവരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം.എസ്. അഭിഷേകാ(18)ണ് പിടിയിലായത്.
കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Acquaintance #through #Instagram #youngman #who #Called #year #old #girl #her #house #tortured #arrested