#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ
Dec 12, 2024 01:29 PM | By VIPIN P V

ഉത്തർപ്രദേശ്: ( www.truevisionnews.com ) ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി.

ആദ്യം അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് കൗമാരക്കാരനായ മകൻ അച്ഛനെയും പൊലീസിനെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ ദിവസങ്ങൾക്ക് ശേഷം സംശയം തോന്നിയ പൊലീസ് കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെ കുറ്റം സമ്മതിക്കുകയായിരുന്നു.

ഡിസംബർ മൂന്നിനാണ് ആരതി വ‌ർമ്മയെ പതിനൊന്നാം ക്ലാസ്സുകാരനായ മകൻ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ആരതിയുടെ ഭ‌‍‌‍ർത്താവ് ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിലെ അസിസ്റ്റൻ്റ് സയൻ്റിസ്റ്റാണ്.

ആരതി മരിച്ചതായി നാലു ദിവസത്തിന് ശേഷമാണ് ഭർത്താവ് രാം മിലൻ മനസ്സിലാക്കുന്നത്.

ആരതിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ രാം മിലൻ ഭാര്യസഹോദരിയോട് വീട്ടിൽ പോയി നോക്കാൻ പറഞ്ഞിരുന്നു.

എന്നാൽ വീട് പൂട്ടിക്കിടക്കുന്നതായി ഇവർ അറിയിക്കുകയായിരുന്നു. പിറ്റേ ദിവസം ഭർത്താവെത്തി നോക്കിയപ്പോഴാണ് ടെറസ്സിൽ നിന്ന് വീണ നിലയിൽ ഭാര്യയുടെ മൃതദേഹം കാണുന്നത്.

പിന്നീട് മകനെ സമീപത്തെ ക്ഷേത്രത്തിന് അടുത്ത വെച്ച് കണ്ടെത്തുകയായിരുന്നു. അമ്മ മരിച്ച് കിടക്കുന്നത് കണ്ട് ഭയന്ന് പോയതാണെന്നും നാല് ദിവസം ലക്ഷ്യമില്ലാതെ അലഞ്ഞെന്നും മകൻ വെളിപ്പെടുത്തി.

അമ്മ ടെറസ്സിൽ നിന്ന് വീണതാണെന്ന് പറഞ്ഞെങ്കിലും പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ മകൻ സത്യം വെളിപ്പെടുത്തുകയായിരുന്നു.

ഡിസംബർ 3ന് രാവിലെ സ്‌കൂളിൽ പോകാൻ അമ്മ തന്നോട് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ പണത്തെ ചൊല്ലി തർക്കമുണ്ടായിയെന്നും മകൻ മൊഴിനൽകി.

ഈ ത‌‌ർക്കത്തിനിടയിൽ താൻ ഈ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് മകൻ്റെ വെളിപ്പെടുത്തൽ.

എന്നാൽ വീട്ടിനുള്ളിലെ രക്തകറ കണ്ടെത്തിയതോടെ മകൻ്റെ മൊഴി പൂർണമായും വിശ്വസിക്കാറായിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

#Father #made #believe #mother #accidentally #fell #death #top #house #Son #finally #confesses #murder

Next TV

Related Stories
ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Jan 25, 2025 08:06 PM

ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്...

Read More >>
കാണാതായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jan 25, 2025 03:42 PM

കാണാതായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കടുക് പാടത്ത് മൃതദേഹങ്ങൾ...

Read More >>
അരുംകൊല, റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം

Jan 25, 2025 11:09 AM

അരുംകൊല, റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം

വസ്ത്രങ്ങള്‍ കത്തിച്ചതിന് ശേഷമാണ് ശരീരത്തില്‍...

Read More >>
അരുംകൊല, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

Jan 24, 2025 09:51 PM

അരുംകൊല, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി...

Read More >>
ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

Jan 24, 2025 12:11 PM

ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീട്ടില്‍വെച്ചാണ്...

Read More >>
 ഭാര്യയെ അടിച്ചുകൊന്നു, 3 ദിവസം മൃതദേഹം കുക്കറില്‍ വേവിച്ചു; എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളി;  ഒരു ദയയുമില്ലാത്ത ക്രൂരത

Jan 24, 2025 11:55 AM

ഭാര്യയെ അടിച്ചുകൊന്നു, 3 ദിവസം മൃതദേഹം കുക്കറില്‍ വേവിച്ചു; എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളി; ഒരു ദയയുമില്ലാത്ത ക്രൂരത

പതിമൂന്നു വര്‍ഷത്തെ ദാമ്പത്യം, സ്വന്തം മക്കളുടെ അമ്മ, ഈ ദയയൊന്നും ഇല്ലാതെയാണ് ഗുരുമൂര്‍ത്തി മാധവിയെ...

Read More >>
Top Stories