#Sevens | സെവൻസിനിടെ നെഞ്ചിൽ ചവിട്ടിക്കയറി ക്രൂര ഫൗൾ; വിദേശ താരം സാമുവലിനെതിരെ നടപടി

#Sevens  | സെവൻസിനിടെ നെഞ്ചിൽ ചവിട്ടിക്കയറി ക്രൂര ഫൗൾ; വിദേശ താരം സാമുവലിനെതിരെ നടപടി
Dec 12, 2024 01:45 PM | By akhilap

മലപ്പുറം: (truevisionnews.com) സെവൻസ് ഫുട്ബാൾ മത്സരത്തിനിടെ എതിർ ടീം താരത്തിന്റെ നെഞ്ചിൽ ചവിട്ടിക്കയറി ക്രൂരമായി ഫൗൾ ചെയ്ത സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരം സാമുവലിനെതിരെ നടപടി.

താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം എടത്താനാട്ടുകരയിലെ അഖിലേന്ത്യാ സെവൻസിലാണ് സംഭവം. ഗ്രൗണ്ടിൽ വീണ് കിടക്കുകയായിരുന്ന ഉദയൻ പറമ്പിൽ പീടിക താരത്തിന്റെ നെഞ്ചിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവൽ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി കയറുകയായിരുന്നു.

ഒരു പ്രകോപനവുമില്ലാതെ നടന്ന ഈ ക്രൂര പ്രവർത്തിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനമാണ് നേരിട്ടത്.

ഇതോടെ താരത്തിനെതിരെ നടപടിയെടുക്കാൻ ക്ലബും അസോസിയേഷനും നിർബന്ധിതരാകുകയായിരുന്നു.

മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടതിനാൽ സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരമായ സാമുവലിനെ ഈ സീസണിൽ കളിപ്പിക്കുകയില്ലെന്നും നാട്ടിലേക്ക് കയറ്റിവിടുമെന്നും സെവൻസ് ഫുട്ബാൾ അസോസിയേഷൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സമുവൽ നേരിട്ടെത്തി സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചു.

#Cruel #foul #stepping #chest #during #sevens #Action #foreign #player #Samuel

Next TV

Related Stories
#KalamasseryMedicalCollege | മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ, 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

Dec 14, 2024 12:47 PM

#KalamasseryMedicalCollege | മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ, 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

പന്ത്രണ്ടാം തിയ്യതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക്...

Read More >>
#kbganeshkumar | വിരട്ടൽ ഇങ്ങോട്ട് വേണ്ട, പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം, മറുപടി

Dec 14, 2024 12:45 PM

#kbganeshkumar | വിരട്ടൽ ഇങ്ങോട്ട് വേണ്ട, പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം, മറുപടി

പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരുനേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും...

Read More >>
#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി

Dec 14, 2024 12:23 PM

#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി

വെള്ളിയാഴ്ച രാവിലെ കീർത്തിതിയേറ്റർ ഭാഗത്തേക്കുള്ള റോഡരികിൽ...

Read More >>
#deliverydeath |  പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു

Dec 14, 2024 12:12 PM

#deliverydeath | പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു

താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ്...

Read More >>
#HighCourt  |  സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണെന്ന് കരുതരുത്, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Dec 14, 2024 12:01 PM

#HighCourt | സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണെന്ന് കരുതരുത്, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

വിവാഹബന്ധം നിലനിൽക്കെ മറ്റൊരാൾക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാൻ ഭർത്താവിന് നിയമപരമായ അർഹതയില്ലെന്നും ഹൈക്കോടതി...

Read More >>
Top Stories

GCC News