#rain | ന്യൂനമർദ്ദം; മധ്യ, തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട്

#rain | ന്യൂനമർദ്ദം; മധ്യ, തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട്
Dec 12, 2024 02:14 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകിയത്. മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13 തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Meteorological #department #changed #rain #warning #state.

Next TV

Related Stories
#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

Dec 12, 2024 05:04 PM

#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ...

Read More >>
#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

Dec 12, 2024 04:55 PM

#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

അപകടത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്....

Read More >>
#Heavyrain | അതിതീവ്ര മഴ മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക ജാഗ്രത

Dec 12, 2024 04:53 PM

#Heavyrain | അതിതീവ്ര മഴ മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക ജാഗ്രത

ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദേശം...

Read More >>
#heavyrain  | അതിതീവ്ര മഴ മുന്നറിപ്പ്;  മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്

Dec 12, 2024 04:30 PM

#heavyrain | അതിതീവ്ര മഴ മുന്നറിപ്പ്; മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്

ക്വാറികളുടെ പ്രവർത്തനം വിലക്കി. നദികളിൽ കുളിക്കാൻ ഇറങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്....

Read More >>
#beeattack  | പേരാമ്പ്രയിൽ  തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

Dec 12, 2024 04:09 PM

#beeattack | പേരാമ്പ്രയിൽ തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

പേരാമ്പ്ര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ എരവട്ടൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍...

Read More >>
Top Stories