കൊച്ചി:(truevisionnews.com) ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന എക്സ്പോയിൽ, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ ഉൾപ്പെടെ, രാഷ്ട്രീയ, വ്യവസായിക മേഖലകളിലെ സുപ്രധാന വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും.
സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതനവികസനവും പരസ്പരസഹകരണവും ലക്ഷ്യമിട്ട് നടത്തുന്ന സുപ്രധാന രാജ്യാന്തര എക്സ്പോയ്ക്ക് കൊച്ചി വേദിയാകുന്നതിലൂടെ, ലോകോത്തര ബിസിനസ് പ്രമുഖരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കേരളം.
കേരളത്തെ അന്താരാഷ്ട്ര വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ, സംസ്ഥാന വ്യവസായ വകുപ്പ്, കിൻഫ്ര, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ കൂടുതൽ വ്യവസായസൗഹൃദപരമാക്കുന്നതിനും വ്യവസായികൾക്കിടയിൽ പങ്കാളിത്തവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ത്രിദിനസംഗമം നിർണായക പങ്കുവഹിക്കും.
ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന മുന്നൂറോളം കമ്പനികൾ പങ്കെടുക്കും. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രെസെന്റേഷനുകൾ, ശില്പശാലകൾ എന്നിവയും ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
#India #International #Industrial #Expo #Brings #innovation #growth #potential #global #industry #Kerala.