#AsterMedcity | എല്ലാവർക്കുമായി ഒരൊറ്റ ലോകം സൃഷ്ടിക്കാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്സിറ്റി

#AsterMedcity | എല്ലാവർക്കുമായി ഒരൊറ്റ ലോകം സൃഷ്ടിക്കാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്സിറ്റി
Dec 5, 2024 08:42 PM | By VIPIN P V

കൊച്ചി: (truevisionnews.com) രോഗികൾക്കായി ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു. പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ ചടങ്ങിലെ മുഖ്യാതിഥിയായി.

നിത്യ മാമ്മനൊപ്പം ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, മെഡിക്കൽ സർവീസസ് ചീഫ് ഡോ. ദിലീപ് പണിക്കർ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

"എല്ലാ പ്രതിബന്ധങ്ങൾക്കും മുകളിൽ ഉയരുന്നവരാണ് യഥാർത്ഥ ഹീറോസ്. തങ്ങളുടെ നിശ്ചയദാർഢ്യവും ശക്തിയും കൊണ്ട് ലോകത്തെ പ്രചോദിപ്പിക്കുന്നവരാണ് അവർ. ഈ ആഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ ശക്തമായി പോരാടാനും നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു." നിത്യ മാമ്മൻ പറഞ്ഞു.

സൂഫിയും സുജാതയും സിനിമയിലെ തന്റെ ഹിറ്റ് ഗാനം വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ആലപിച്ചു.

“തങ്ങളുടെ വെല്ലുവിളികൾക്കതീതമായി അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ജീവിതം നയിക്കാനുള്ള അവസരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.

അവരെയും ഉൾക്കൊള്ളുന്ന കൂടുതൽ ഇടങ്ങൾ നാം സൃഷ്ടിക്കണം.“ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സീനിയർ കൺസൾട്ടൻ്റ് ഡോ. കെ.എം മാത്യു പറഞ്ഞു.

ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശില്പശാലകളും പ്രദർശനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു.

ജീവിത നിലവാരം ഉയർത്താൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി ഡോ. സിന്ധു വിജയകുമാറും സംഘവും ഏറ്റവും പുതിയ അഡാപ്റ്റീവ്, അസിസ്റ്റീവ് ഉപകരണങ്ങളെക്കുറിച്ചുള്ള സെഷൻ നയിച്ചു.

ദേശീയ അവാർഡ് നേടിയ എൻ.ജി.ഒയായ സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് രോഗികൾക്ക് ബോധവത്കരണം, തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് ശില്പശാല നടത്തി.

മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ.ടി.ആർ. ജോൺ, സീനിയർ കൺസൾട്ടൻ്റ്-നെഫ്രോളജി ഡോ.വി.നാരായണൻ ഉണ്ണി, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ എന്നിവർ സംസാരിച്ചു.

#Let #create #one #world #for #AsterMedcity #WorldDisabilityDay

Next TV

Related Stories
ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

Jul 29, 2025 06:49 PM

ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ...

Read More >>
കുളവാഴ ശല്യം; ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

Jul 29, 2025 10:46 AM

കുളവാഴ ശല്യം; ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ...

Read More >>
അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

Jul 28, 2025 05:05 PM

അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

Jul 28, 2025 04:29 PM

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും...

Read More >>
കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

Jul 28, 2025 01:48 PM

കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കേരളത്തിലെ സമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്‌റ്റർ മിംസിൽ പ്രവർത്തനം...

Read More >>
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
Top Stories

Entertainment News

//Truevisionall