#PPDivya | സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചു; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

#PPDivya | സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചു; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ
Dec 4, 2024 04:39 PM | By VIPIN P V

കണ്ണൂര്‍: (www.truevisionnews.com) യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ.

സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്.

മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട തൃശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ ദിവ്യയുടെ ഭര്‍ത്താവ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ എസ്‌ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.

നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയവും കുടുംബത്തിനുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.

ഹര്‍ജിയില്‍ ഹൈക്കോടതി ഡിസംബര്‍ ആറിന് വിശദമായ വാദം കേള്‍ക്കും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് താമസ സ്ഥലത്ത് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നവീന്‍ ബാബുവിനായി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി പി ദിവ്യ നടത്തിയ പരാമര്‍ശം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു ആരോപണം.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലാണ് പി പി ദിവ്യ.

#Abused #socialmedia #PPDivya #filed #complaint #against #YouTubers

Next TV

Related Stories
#Waterauthority | കോടികൾ ചെലവഴിച്ചിട്ട് എന്ത് കാര്യം, കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ലൂ​ടെ എ​ത്തി​യ​ത് ജീ​വ​നു​ള്ള മ​ത്സ്യം

Dec 5, 2024 09:08 AM

#Waterauthority | കോടികൾ ചെലവഴിച്ചിട്ട് എന്ത് കാര്യം, കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ലൂ​ടെ എ​ത്തി​യ​ത് ജീ​വ​നു​ള്ള മ​ത്സ്യം

പകർച്ചവ്യാധി ഭീ​ഷ​ണി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊന്നാനി ഈ​ശ്വ​ര​മം​ഗ​ലം ചെ​റു​നി​ലം കോ​ള​നി​യി​ലു​ള്ള​വ​ർക്ക് ജീ​വ​നു​ള്ള...

Read More >>
#vishnudeath | ‘അച്ഛനെ അടിക്കല്ലേ’ എന്ന് മകൾ നിലവിളിച്ചു; വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കൾ കൊന്നത് മകളുടെ കൺമുന്നി​ൽ

Dec 5, 2024 08:03 AM

#vishnudeath | ‘അച്ഛനെ അടിക്കല്ലേ’ എന്ന് മകൾ നിലവിളിച്ചു; വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കൾ കൊന്നത് മകളുടെ കൺമുന്നി​ൽ

വിഷ്ണുവും ഭാര്യയും ഒന്നര കൊല്ലമായി പിണങ്ങി കഴിയുന്നതിനാൽ മകളെ ധാരണപ്രകാരം രണ്ടുപേരും മാറിമാറിയാണ്...

Read More >>
#kalarkodeaccident | കളർകോട് അപകടം വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥി പ്രതി, ബസ് ഡ്രൈവറെ ഒഴിവാക്കി

Dec 5, 2024 07:55 AM

#kalarkodeaccident | കളർകോട് അപകടം വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥി പ്രതി, ബസ് ഡ്രൈവറെ ഒഴിവാക്കി

കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ...

Read More >>
#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

Dec 5, 2024 07:19 AM

#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം...

Read More >>
#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

Dec 5, 2024 07:06 AM

#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി...

Read More >>
Top Stories

Entertainment News