#kalarkodeaccident | കളർകോട് അപകടം വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥി പ്രതി, ബസ് ഡ്രൈവറെ ഒഴിവാക്കി

#kalarkodeaccident | കളർകോട് അപകടം വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥി പ്രതി, ബസ് ഡ്രൈവറെ ഒഴിവാക്കി
Dec 5, 2024 07:55 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ, കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്.

അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിൽ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്.

അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം.

അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല.

എതിർവശത്തുനിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3 പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി.

വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്.



#Colorcode #accident #when #overtaking #vehicle #accused #student #who #drove #car #avoided #bus #driver

Next TV

Related Stories
കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും  മരിച്ചു

Jan 23, 2025 10:30 AM

കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു

കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍...

Read More >>
പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല,  ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

Jan 23, 2025 10:19 AM

പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല, ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

പാര്‍ട്ടിയുടെ ഒരു ഘടകത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 27 ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം...

Read More >>
' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

Jan 23, 2025 10:00 AM

' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ...

Read More >>
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
Top Stories