മംഗളൂരു:(truevisionnews.com) കനത്ത മഴയിൽ മംഗളൂരു -ഉഡുപ്പി ദേശീയപാത തകർന്നു. കുല്ലൂരുവിൽ പാത പിളർന്ന നിലയിലാണ്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയ്ൽ) പൈപ്പിടാൻ കീറിയ ഭാഗത്ത് മഴവെള്ളം ഇറങ്ങിയതാണ് പാത തകരാൻ കാരണം. ഇതേത്തുടർന്ന് ഈ റൂട്ടിൽ വാഹന ഗതാഗതം അതി ദുഷ്കരമായി.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വൈള്ളം കയറി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
#heavy #rain #Mangaluru #Udupi #national #road #collapsed