പൊന്നാനി:(truevisionnews.com) കോടികൾ ചെലവഴിച്ചിട്ട് എന്ത് കാര്യം.ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈനിലൂടെ എത്തിയത് ജീവനുള്ള മത്സ്യം.
തീരദേശത്ത് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് പൊന്നാനി ഈശ്വരമംഗലം ചെറുനിലം കോളനിയിലുള്ളവർക്ക് ജീവനുള്ള മത്സ്യത്തെ കിട്ടിയത്.
വിവിധ ഘട്ടങ്ങളിലായുള്ള ശുദ്ധീകരണ പ്രക്രിയ കഴിഞ്ഞെത്തിയ ജലത്തിലാണ് മത്സ്യം പെട്ടത്. ഇതോടെ നരിപ്പറമ്പ് പമ്പ് ഹൗസിലെ ശുദ്ധീകരണം സംബന്ധിച്ച് കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്.
കോടികൾ ചെലവഴിച്ചാണ് നരിപ്പറമ്പിൽ പുതിയ ജല ശുദ്ധീകരണ ശാല നിർമിച്ചിരിക്കുന്നത്. സംഭവത്തിൽ ജല അതോറിറ്റിക്ക് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പൈപ്പിലൂടെ കലക്കു വെള്ളം ലഭിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ഭാരതപ്പുഴയിൽ നിന്ന് നേരിട്ട് ശുദ്ധജലം പമ്പ് ചെയ്യുന്ന അതേ അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നാണ് ആരോപണം.
#point #spending #crore #fish #life #arrived #through #Kudivella #pipeline