(www.truevisionnews.com) അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു.
ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു.
ഡ്രൈവര്‍ ഗോപാല്‍ പട്ടേലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. അഹമ്മദാബാദിലെ നരോദ- ദെഹ്ഗാം റോഡില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷയും അതിനു പിന്നില്‍ ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയും കാണാം.
കാര്‍ അതിവേഗത്തില്‍ ഓട്ടോയെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡര്‍ കടന്ന് അടുത്ത ലെയിനിലേക്ക് കയറുകയായിരുന്നു.
അഞ്ച് സെക്കന്‍ഡ് വായുവില്‍ കിടന്നാണ് ഒരു വശത്തേക്ക് കാർ മറിഞ്ഞത്. ഈ സമയത്ത്, എതിര്‍വശത്ത് നിന്ന് ഹോണ്ട ആക്ടിവ സ്‌കൂട്ടർ വരുന്നുണ്ടായിരുന്നു.
തുടർന്ന് സ്കൂട്ടറിൽ ഇടിച്ചു. സ്‌കൂട്ടറിലുണ്ടായിരുന്ന അമിത് റാത്തോഡ് (26), വിശാല്‍ റാത്തോഡ് (27) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിന് ശേഷം നാട്ടുകാരും വഴിയാത്രക്കാരും കാർ ഡ്രൈവറെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു.
#speeding #car #crossed #divider #hit #scooter #tragicend #two #young #men