#shockdeath | ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

#shockdeath | ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം
Dec 2, 2024 05:04 PM | By Athira V

ലഖ്നൌ: ( www.truevisionnews.com ) ചാർജ് ചെയ്ത ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു.

ഉത്തർപ്രദേശിലെ സാരംഗ്പൂരിലെ 22 കാരിയായ നീതുവാണ് മൊബൈൽ ഫോൺ ചാർജറിൽ നിന്ന് എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

നീതുവിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ വടി ഉപയോഗിച്ച് ഫോണിൽ നിന്ന് നീതുവിനെ വേർപെടുത്തി.

സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. കുടുംബം പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ബൻസ്ദിഹ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.

അതിനിടെ ശിക്കാരിയ ഖുർദ് ഗ്രാമത്തിൽ കൊയ്ത്ത് യന്ത്രം തട്ടി ഒരു സ്ത്രീ മരിച്ചു.

ഹത്തൗഡി ഗ്രാമത്തിലെ ബിന്ദു ദേവി ആണ് വയലിൽ ജോലി ചെയ്യുന്നതിനിടെ കൊയ്ത്ത് യന്ത്രം ഇടിച്ച് മരിച്ചത്. ബിന്ദു ദേവിയുടെ ഭർത്താവ് രാധാ കിഷുൺ റാമിന്‍റെ പരാതിയിൽ കൊയ്ത്ത് യന്ത്രം ഓടിച്ച ആൾക്കെതിരെ കേസെടുത്തു.

#Electric #shock #while #retrieving #charged #mobile #phone #tragicend #22 #year #old

Next TV

Related Stories
#accident | അമിത വേഗതയിലെത്തിയ കാർ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് യുവക്കൾക്ക് ദാരുണാന്ത്യം

Dec 2, 2024 04:27 PM

#accident | അമിത വേഗതയിലെത്തിയ കാർ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് യുവക്കൾക്ക് ദാരുണാന്ത്യം

അപകടത്തിന് ശേഷം നാട്ടുകാരും വഴിയാത്രക്കാരും കാർ ഡ്രൈവറെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍...

Read More >>
#heavyrain |  മഴക്കെടുതി; റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ

Dec 2, 2024 04:05 PM

#heavyrain | മഴക്കെടുതി; റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ

30 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് കഴിഞ്ഞ ഒരുദിവസം പുതുച്ചേരിയിൽ...

Read More >>
#death | ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

Dec 2, 2024 02:32 PM

#death | ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ...

Read More >>
#supremecourtfire | സുപ്രീം കോടതിയിൽ തീപിടിത്തം,  ഒഴിവായത് വൻ അപകടം

Dec 2, 2024 01:14 PM

#supremecourtfire | സുപ്രീം കോടതിയിൽ തീപിടിത്തം, ഒഴിവായത് വൻ അപകടം

കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ്...

Read More >>
#Landslide |  തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

Dec 2, 2024 01:06 PM

#Landslide | തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ...

Read More >>
#heavyrain  | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

Dec 2, 2024 12:30 PM

#heavyrain | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ്...

Read More >>
Top Stories