#heavyrain | മഴക്കെടുതി; റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ

#heavyrain |  മഴക്കെടുതി; റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ
Dec 2, 2024 04:05 PM | By Athira V

കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ വെച്ച് നൽകും. കൃഷിനാശത്തിന് ഒരു ഹെക്ടറിന് 30,000 രൂപയും പശുവിനെ നഷ്ടപ്പെട്ടവർക്ക് 40,000 രൂപയും നൽകും. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 20,000 രൂപ നൽകാനും തീരുമാനം.

പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ പുതുച്ചേരിയിൽ‌ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ വെള്ളംകയറി.

വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടു പേർ മരിച്ചിരുന്നു. വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തി.

30 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് കഴിഞ്ഞ ഒരുദിവസം പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 48.4 സെന്റീമീറ്റർ മഴ. മഴക്കെടുതിയിൽ 1000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

#rainstorm #5000 #every #family #with #rationcard #Puducherry #Government #announces #financial #assistance

Next TV

Related Stories
#shockdeath | ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

Dec 2, 2024 05:04 PM

#shockdeath | ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

നീതുവിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ വടി ഉപയോഗിച്ച് ഫോണിൽ നിന്ന് നീതുവിനെ...

Read More >>
#accident | അമിത വേഗതയിലെത്തിയ കാർ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് യുവക്കൾക്ക് ദാരുണാന്ത്യം

Dec 2, 2024 04:27 PM

#accident | അമിത വേഗതയിലെത്തിയ കാർ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് യുവക്കൾക്ക് ദാരുണാന്ത്യം

അപകടത്തിന് ശേഷം നാട്ടുകാരും വഴിയാത്രക്കാരും കാർ ഡ്രൈവറെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍...

Read More >>
#death | ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

Dec 2, 2024 02:32 PM

#death | ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ...

Read More >>
#supremecourtfire | സുപ്രീം കോടതിയിൽ തീപിടിത്തം,  ഒഴിവായത് വൻ അപകടം

Dec 2, 2024 01:14 PM

#supremecourtfire | സുപ്രീം കോടതിയിൽ തീപിടിത്തം, ഒഴിവായത് വൻ അപകടം

കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ്...

Read More >>
#Landslide |  തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

Dec 2, 2024 01:06 PM

#Landslide | തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ...

Read More >>
#heavyrain  | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

Dec 2, 2024 12:30 PM

#heavyrain | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ്...

Read More >>
Top Stories