ദില്ലി: ( www.truevisionnews.com) സുപ്രീം കോടതി സമുച്ചയത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി.
കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
ചെറിയ തീപിടിത്തമാണ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പുക പടലം ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് കോടതി നമ്പര്‍ 11ലെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
#fire #broke #out #Supremecourt #huge #accident #avoided